കര്‍ത്താവ് ഹന്നായെ കടാക്ഷിച്ചു. അവള്‍ ഗര്‍ഭംധരിച്ച് മൂന്നു പുത്രന്‍മാരെയും രണ്ടുപുത്രിമാരെയും പ്രസവിച്ചു. ബാലനായ സാമുവലാകട്ടെ കര്‍ത്താവിന്‍റെ സന്നിധിയില്‍ വളര്‍ന്നുവന്നു.
1 സാമുവല്‍ 2:21
കര്‍ത്താവിനു സമര്‍പ്പിച്ച ഈ കുട്ടിക്കുപകരം ഈ സ്ത്രീയില്‍നിന്നുതന്നെ വേറെസന്താനങ്ങളെ ദൈവം നല്‍കട്ടെയെന്ന് എല്‍ക്കാനയെയും ഭാര്യയെയും ഏലി അനുഗ്രഹിച്ചിരുന്നു. പിന്നീട്, അവര്‍ വീട്ടിലേക്കുപോകും.
1 സാമുവല്‍ 2:20
ബലിയര്‍പ്പിക്കാന്‍ ഭര്‍ത്താവിനോടൊത്ത് വര്‍ഷംതോറും പോകുമ്പോള്‍ അവന്‍റെ അമ്മ ചെറിയ ഉടുപ്പുണ്ടാക്കി അവനുകൊടുത്തിരുന്നു.
1 സാമുവല്‍ 2:19