Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
പിന്നീടതു വടക്കോട്ടു തിരിഞ്ഞു എന്‍ഷമെഷില്‍ ചെന്ന് അദുമ്മിം കയറ്റത്തിനെതിരേ കിടക്കുന്ന ഗലിലോത്തിലെത്തി, താഴേക്കിറങ്ങി റൂബന്‍റെ മകനായ ബോഹന്‍റെ ശിലവരെ എത്തുന്നു.
ജോഷ്വ 18:17
അനന്തരം, അത് താഴോട്ട് റഫായിം താഴ്വരയുടെ വടക്കേ അറ്റത്തുള്ള ഹിന്നോമിന്‍റെ മകന്‍റെ താഴ്വരയ്ക്കു അഭിമുഖമായി നില്‍ക്കുന്ന പര്‍വതത്തിന്‍റെ അതിര്‍ത്തിവരെയും എത്തുന്നു. വീണ്ടും ഹിന്നോംതാഴ്വരയിലൂടെയിറങ്ങി ജബൂസ്യരുടെ ദേശത്തിന്‍റെ തെക്കു...
ജോഷ്വ 18:16
വീണ്ടും ബത്അരാബായ്ക്കു വടക്കോട്ടു കടന്നു താഴേക്കിറങ്ങി അരാബായിലെത്തുന്നു.
ജോഷ്വ 18:18
ബത്ഹോഗ്ലായുടെ വടക്കു ഭാഗത്തുകൂടി ജോര്‍ദാന്‍റെ തെക്കേ അറ്റത്തുള്ള ഉപ്പുകടലിന്‍റെ വടക്കേ അറ്റത്തു കിടക്കുന്ന ഉള്‍ക്കടലില്‍ അവസാനിക്കുന്നു. ഇതാണ് തെക്കേ അതിര്‍ത്തി.
ജോഷ്വ 18:19
കിഴക്കേ അതിര്‍ത്തി ജോര്‍ദാന്‍ ആണ്. ബഞ്ചമിന്‍ഗോത്രത്തിന് കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശത്തിന്‍റെ അതിര്‍ത്തികളാണിവ.
ജോഷ്വ 18:20

പഴയ നിയമം

   

സഖറിയാ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14     
   

സഖറിയാ5

പറക്കുന്ന ചുരുള്‍

1 വീണ്ടും ഞാന്‍ നോക്കിയപ്പോള്‍ ഇതാ പറക്കുന്ന ഒരു പുസ്തകച്ചുരുള്‍.2 നീ എന്തു കാണുന്നു? അവന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു: പറക്കുന്ന ഒരു ചുരുള്‍. അതിന് ഇരുപതുമുഴം നീളവും പത്തു മുഴം വീതിയും ഉണ്ട്.3 അവന്‍ പറഞ്ഞു: ഇതു ദേശം മുഴുവനുമുള്ള ശാപമാണ്. മോഷ്ടിക്കുന്നവനും കള്ളസത്യം ചെയ്യുന്നവനും ഇതില്‍ എഴുതിയിരിക്കുന്നതുപോലെ വിച്ഛേദിക്കപ്പെടും.4 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അതിനെ കള്ളന്‍റെയും എന്‍റെ നാമത്തില്‍ കള്ളസത്യം ചെയ്യുന്നവന്‍റെയും വീട്ടിലേക്ക് അയയ്ക്കും. അത് അവന്‍റെ വീട്ടില്‍ കടന്ന് അതിന്‍റെ കല്ലും തടിയും ഉള്‍പ്പെടെ എല്ലാം നശിപ്പിക്കുന്നതുവരെ അവിടെ വസിക്കും.

ഏഫായ്ക്കകത്തു സ്ത്രീ

5 എന്നോടു സംസാരിച്ച ദൂതന്‍മുന്‍പോട്ടുവന്ന് ഈ പോകുന്നതെന്തെന്നു നോക്കുക എന്ന് എന്നോടു പറഞ്ഞു.6 എന്താണത്? ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ചലിക്കുന്ന ഏഫാ ആണ് അത്. ദേശത്തു നിറഞ്ഞുനില്‍ക്കുന്ന അവരുടെ അകൃത്യമാണത്.7 ഏഫായുടെ ഈയംകൊണ്ടുള്ള മൂടിപൊക്കി, അതാ, അതിനുള്ളില്‍ ഒരു സ്ത്രീ ഇരിക്കുന്നു.8 അവന്‍ പറഞ്ഞു: ഇവളാണ് ദുഷ്ടത. അവന്‍ അവളെ ഏഫായുടെ ഉള്ളിലേക്കു തള്ളി ഈയം കൊണ്ടുള്ള മൂടി അടച്ചു.9 ഞാന്‍ വീണ്ടും നോക്കി. അതാ, രണ്ടു സ്ത്രീകള്‍ പറന്നുവരുന്നു! അവര്‍ക്കു കൊക്കിന്‍േറ തുപോലുള്ള ചിറകുകള്‍ ഉണ്ടായിരുന്നു. അവര്‍ ഏഫായെ ആകാശത്തിലേക്ക് ഉയര്‍ത്തി.10 അവര്‍ ഏഫായെ എവിടേക്കു കൊണ്ടുപോകുന്നു? ഞാന്‍ ദൂതനോടു ചോദിച്ചു.11 അവന്‍ പറഞ്ഞു: ഷീനാര്‍ ദേശത്ത് അതിന് ഒരു ആലയം പണിയാന്‍ പോകുന്നു. അത് പൂര്‍ത്തിയാകുമ്പോള്‍ ഏഫായെ അവിടെ പീഠത്തില്‍ പ്രതിഷ്ഠിക്കും.