Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
കര്‍ത്താവിന്‍റെ ദൂതന്‍മാരേ, അവിടുത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്‍റെ സൈന്യങ്ങളെ, അവിടുത്തെ സ്തുതിക്കുവിന്‍. സൂര്യചന്ദ്രന്‍മാരേ, അവിടുത്തെ സ്തുതിക്കുവിന്‍;
സങ്കീര്‍ത്തനങ്ങള്‍ 148:2
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേ,അവിടുത്തെ സ്തുതിക്കുവിന്‍. ഉന്നതവാനിടമേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍;
സങ്കീര്‍ത്തനങ്ങള്‍ 148:3
ആകാശത്തിനുമേലുള്ള ജലസഞ്ചയമേ,അവിടുത്തെ സ്തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 148:4
അവ കര്‍ത്താവിന്‍റെ നാമത്തെ സ്തുതിക്കട്ടെ; എന്തെന്നാല്‍, അവിടുന്നു കല്‍പിച്ചു,അവ സൃഷ്ടിക്കപ്പെട്ടു.
സങ്കീര്‍ത്തനങ്ങള്‍ 148:5
അവയെ അവിടുന്ന് എന്നേക്കും സുസ്ഥിരമാക്കി; അലംഘനീയമായ അതിര്‍ത്തികള്‍അവിടുന്ന് അവയ്ക്കു നിശ്ചയിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 148:6

പഴയ നിയമം

   

സഖറിയാ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14     
   

സഖറിയാ3

പ്രധാനപുരോഹിതന്‍

1 പ്രധാനപുരോഹിതനായ ജോഷ്വ കര്‍ത്താവിന്‍റെ ദൂതന്‍റെ മുന്‍പില്‍ നില്‍ക്കുന്നതും സാത്താന്‍ അവനില്‍ കുറ്റമാരോപിക്കാന്‍ അവന്‍റെ വലത്തുഭാഗത്തു നില്‍ക്കുന്നതും അവിടുന്ന് കാണിച്ചുതന്നു.2 കര്‍ത്താവ് സാത്താനോടു പറഞ്ഞു: സാത്താനേ, കര്‍ത്താവ് നിന്നെ ശാസിക്കുന്നു; ജറുസലെമിനെ തിരഞ്ഞെടുത്തിരിക്കുന്ന കര്‍ത്താവ് നിന്നെ ശാസിക്കുന്നു. തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിയല്ലേ ഇവന്‍?3 ജോഷ്വ മുഷിഞ്ഞവസ്ത്രം ധരിച്ച് ദൂതന്‍റെ മുന്‍പില്‍ നില്‍ക്കുകയായിരുന്നു.4 തന്‍റെ മുന്‍പില്‍ നിന്നവരോടു ദൂതന്‍ പറഞ്ഞു: അവന്‍റെ മുഷിഞ്ഞവസ്ത്രം മാറ്റുക. ജോഷ്വയോട് അവന്‍ പറഞ്ഞു: നിന്‍റെ അകൃത്യങ്ങള്‍ നിന്നില്‍നിന്ന് അകറ്റിയിരിക്കുന്നു. ഞാന്‍ നിന്നെ വിശിഷ്ട വസ്ത്രം ധരിപ്പിക്കും.5 അവന്‍ തുടര്‍ന്നു: അവനെ നിര്‍മലമായ ശിരോവസ്ത്രം അണിയിക്കുക. അവര്‍ അവനെ നിര്‍മലമായ ശിരോവസ്ത്രം അണിയിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്തു. കര്‍ത്താവിന്‍റെ ദൂതന്‍ അടുത്തു നില്‍പ്പുണ്ടായിരുന്നു.6 ദൈവദൂതന്‍ ജോഷ്വയോടു പറഞ്ഞു.7 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ എന്‍റെ മാര്‍ഗത്തില്‍ ചരിക്കുകയും എന്‍റെ നിര്‍ദേശം പാലിക്കുകയും ചെയ്താല്‍ എന്‍റെ ആലയത്തെനീ ഭരിക്കുകയും എന്‍റെ അങ്കണങ്ങളുടെ ചുമ തല വഹിക്കുകയും ചെയ്യും. ഇവിടെ നില്‍ക്കുന്നവരുടെ ഇടയിലേക്കു കടന്നുവരുന്നതിനുള്ള 8 പ്രധാനപുരോഹിതനായ ജോഷ്വയും അവന്‍റെ മുന്‍പിലിരിക്കുന്ന, നല്ല ഭാവിയുടെ അടയാളങ്ങളായ അവന്‍റെ സ്നേഹിതരും കേള്‍ക്കട്ടെ: എന്‍റെ ദാസനായ ശാഖയെ ഞാന്‍ കൊണ്ടുവരും.9 ജോഷ്വയുടെ മുന്‍പില്‍ വച്ചിരിക്കുന്ന കല്ലില്‍, ഏഴു മുഖമുള്ള ഒറ്റക്കല്ലില്‍, ഞാന്‍ ഈ ലിഖിതം ആലേ ഖനം ചെയ്യും. ഒറ്റ ദിവസംകൊണ്ട് ഞാന്‍ ഈ ദേശത്തിന്‍റെ പാപം തുടച്ചുമാറ്റും സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.10 അന്നു നിങ്ങള്‍ ഓരോരുത്തരും തങ്ങളുടെ അയല്‍ക്കാരെ മുന്തിരിത്തോപ്പിലേക്കും അത്തിവൃക്ഷത്തണലിലേക്കും ക്ഷണിക്കും സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.