കുരുടന്‍ അന്ധകാരത്തിലെന്നപോലെ നീ മധ്യാഹ്നത്തില്‍ തപ്പിത്തടയും. നിന്‍റെ വഴിയില്‍ ഒരിക്കലും നീ മുന്നേറുകയില്ല. നീ സദാ മര്‍ദിതനും ചൂഷിതനും ആയിരിക്കും. ആരും നിന്നെ സഹായിക്കുകയില്ല.
നിയമാവര്‍ത്തനം 28:29
നിന്‍റെ വിളവുകളും പ്രയത്നഫലവും നീ അറിയാത്ത ജനത അനുഭവിക്കും; നീ എന്നും മര്‍ദിതനും പീഡിതനുമായിരിക്കും.
നിയമാവര്‍ത്തനം 28:33
നിന്‍റെ കണ്‍ മുന്‍പില്‍ വച്ചുതന്നെ നിന്‍റെ പുത്രന്‍മാരും പുത്രിമാരും അന്യജനങ്ങള്‍ക്കു വില്‍ക്കപ്പെടും; തടയാന്‍ നിന്‍റെ കരങ്ങള്‍ അശക്തമായിരിക്കും. ദിവസേന അവരെ കാത്തിരുന്നു നിന്‍റെ കണ്ണുകള്‍ തളരും.
നിയമാവര്‍ത്തനം 28:32
നിന്‍റെ കാളയെ നിന്‍റെ മുന്‍പില്‍വച്ചു കൊല്ലും. എന്നാല്‍ നീ അതിന്‍റെ മാംസം ഭക്ഷിക്കുകയില്ല. നിന്‍റെ കഴുതയെ നിന്‍റെ മുന്‍പില്‍നിന്നു ബലമായി പിടിച്ചുകൊണ്ടു പോകും; നിനക്കതിനെ തിരിയെക്കിട്ടുകയില്ല. നിന്‍റെ ആടുകളെ ശത്രുക്കള്‍...
നിയമാവര്‍ത്തനം 28:31
നീ ഒരു സ്ത്രീയോട് വിവാഹവാഗ്ദാനം നടത്തും; എന്നാല്‍, മറ്റൊരുവന്‍ അവളോടുകൂടെ ശയിക്കും. നീ വീടുപണിയും; എന്നാല്‍, അതില്‍ വസിക്കുകയില്ല. നീ മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കും; എന്നാല്‍, അതിന്‍റെ ഫലം അനുഭവിക്കുകയില്ല.
നിയമാവര്‍ത്തനം 28:30