എനിക്കിഷ്ടപ്പെട്ട രീതിയില്‍ രുചികരമായി പാകംചെയ്ത് എന്‍റെ മുന്‍പില്‍ വിളമ്പുക. അതു ഭക്ഷിച്ചിട്ട് നിന്നെ ഞാന്‍ മരിക്കും മുന്‍പേ അനുഗ്രഹിക്കട്ടെ.
ഉല്‍പത്തി 27:4
നിന്‍റെ ആയുധങ്ങളായ അമ്പും വില്ലുമെടുത്തു വയ ലില്‍ പോയി വേട്ടയാടി കുറെകാട്ടിറച്ചികൊണ്ടുവരിക.
ഉല്‍പത്തി 27:3
ഇസഹാക്ക് ഏസാവിനോടു പറയുന്നതു റബേക്കാ കേള്‍ക്കുന്നുണ്ടായിരുന്നു. ഏസാവ് കാട്ടിറച്ചിതേടി വയലിലേക്കു പോയി.
ഉല്‍പത്തി 27:5
അപ്പോള്‍ അവള്‍ യാക്കോബിനോടു പറഞ്ഞു: നിന്‍റെ പിതാവു നിന്‍റെ സഹോദര നായ ഏസാവിനോട്,
ഉല്‍പത്തി 27:6
ഇസഹാക്ക് പറഞ്ഞു: എനിക്കു വയസ്സായി. എന്നാണു ഞാന്‍ മരിക്കുകയെന്ന് അറിഞ്ഞുകൂടാ.
ഉല്‍പത്തി 27:2