ഏറ്റവും ശക്തമായ കോട്ടകളോട് അന്യദേവന്‍റെ സഹായത്തോടെ അവന്‍ പൊരുതും; തന്നെ അംഗീകരിക്കുന്നവര്‍ക്ക് അവന്‍ വലിയ ബഹുമതികള്‍ നല്‍കും. അവന്‍ അവരെ അനേകരുടെ മേല്‍ അധിപതികളാക്കുകയും ദേശം വിഭജിച്ച് അവര്‍ക്കു വില്‍ക്കുകയും ചെയ്യും.
ദാനിയേല്‍ 11:39
അവന്‍ മഹത്വത്തിന്‍റെ ദേശത്തു വന്നെത്തും. പതിനായിരക്കണക്കിന് ആളുകള്‍ വീഴും. എന്നാല്‍ ഏദോമും, മൊവാബും, അമ്മോന്യരുടെ പ്രധാന ഭാഗങ്ങളും അവന്‍റെ കൈയില്‍നിന്നു മോചിപ്പിക്കപ്പെടും.
ദാനിയേല്‍ 11:41
അവസാനനാളില്‍ ദക്ഷിണദേശത്തെ രാജാവ് അവനെ ആക്രമിക്കും; പക്ഷേ, ഉത്തരദേശരാജാവ് രഥങ്ങളും അശ്വസേനയും അനേകം കപ്പലുകളുമായി, ചുഴലിക്കാറ്റുപോലെ, അവനെതിരേ ആഞ്ഞടിക്കും; രാജ്യങ്ങളുടെമേല്‍ ഇരച്ചുകയറുകയും ചെയ്യും.
ദാനിയേല്‍ 11:40
അവയ്ക്കു പകരം അവന്‍ കോട്ടകളുടെദേവനെ ആദരിക്കും; തന്‍റെ പിതാക്കന്‍മാര്‍ അറിയാത്ത ദേവനെ സ്വര്‍ണം, വെള്ളി, രത്നങ്ങള്‍, വിലയേറിയ സമ്മാനങ്ങള്‍ എന്നിവകൊണ്ട് അവന്‍ ബഹുമാനിക്കും.
ദാനിയേല്‍ 11:38
തന്‍റെ പിതാക്കന്‍മാരുടെ ദേവന്‍മാരെയോ സ്ത്രീകളുടെ ഇഷ്ടദേവനെയോ അവന്‍ കൂട്ടാക്കുകയില്ല; എല്ലാവര്‍ക്കുമുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുന്നതിനാല്‍ അവന്‍ ഒരു ദേവനെയും വകവയ്ക്കുകയില്ല.
ദാനിയേല്‍ 11:37