Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
നഗരംതോറും ചുറ്റിനടക്കുന്നകൊള്ളക്കാരനെ ആരു വിശ്വസിക്കും? അതുപോലെ വീടില്ലാതെ അലഞ്ഞുനടക്കുകയും എത്തുന്നിടത്ത് അന്തിയുറങ്ങുകയും ചെയ്യുന്നവനെ ആരു വിശ്വസിക്കും
പ്രഭാഷകന്‍ 36:26
വേലി ഇല്ലാത്ത വസ്തു കൊള്ളചെയ്യപ്പെടും; ഭാര്യയില്ലാത്തവന്‍ നെടുവീര്‍പ്പിട്ടുകൊണ്ട് അലഞ്ഞുനടക്കും.
പ്രഭാഷകന്‍ 36:25
ഭാര്യയാണ് പുരുഷന്‍റെ ഏറ്റവുംവലിയ സമ്പത്ത്; അവന്‍റെ തുണയും താങ്ങും അവള്‍തന്നെ.
പ്രഭാഷകന്‍ 36:24

പഴയ നിയമം

   

തോബിത്

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14     
   

തോബിത്9

പണം വാങ്ങുന്നു

1 തോബിയാസ് റഫായേലിനെ വിളിച്ചുപറഞ്ഞു:2 സഹോദരന്‍ അസറിയാസ്, ഒരു ഭൃത്യനെയും രണ്ട് ഒട്ടകങ്ങളെയും കൂട്ടി മേദിയായിലെ റാഗെസില്‍ ഗബായേലിന്‍റെ അടുത്തുചെന്നു പണം വാങ്ങുക. അവനെയും വിവാഹവിരുന്നിലേക്കു കൂട്ടിക്കൊണ്ടുവരുക.3 ഞാന്‍ ഇവിടംവിട്ടു പോകരുതെന്നു റഗുവേല്‍ നിര്‍ബന്ധിക്കുന്നു.4 എന്നാല്‍, എന്‍റെ പിതാവ് ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണ്. തിരിച്ചെത്താന്‍ വൈകിയാല്‍ അവന്‍ വിഷമിക്കും.5 റഫായേല്‍യാത്രചെയ്ത് ഗബായേലിന്‍റെ അടുത്തെത്തി. ഒരു രാത്രി അവനോടൂകൂടെ ചെലവഴിച്ചു. ഗബായേലിന് അവന്‍ രേഖ കൊടുത്തു; ഗബായേല്‍ മുദ്രപൊട്ടിക്കാത്ത പണസഞ്ചി എടുത്തുകൊണ്ടുവന്ന് ഏല്‍പിച്ചു.6 അവര്‍ രണ്ടുപേരും അതിരാവിലെ എഴുന്നേറ്റു വിവാഹവിരുന്നിനു വന്നു. ഗബായേല്‍ തോബിയാസിനും ഭാര്യയ്ക്കും അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു.