നിന്‍റെ ജ്യേഷ്ഠന്‍റെ രോഷമടങ്ങുവോളം നീ അവിടെ താമസിക്കുക.
ഉല്‍പത്തി 27:44
ജ്യേഷ്ഠനു നിന്നോടുള്ള കോപം അടങ്ങുകയും നീ ചെയ്തതൊക്കെ മറക്കുകയും ചെയ്യട്ടെ. അപ്പോള്‍ ഞാന്‍ ആളയച്ചു നിന്നെ ഇങ്ങോട്ടു വരുത്താം.
ഉല്‍പത്തി 27:45
ഒരു ദിവസംതന്നെ നിങ്ങള്‍ രണ്ടുപേരും എനിക്കു നഷ്ടപ്പെടുന്നതെന്തിന്? അതു കഴിഞ്ഞ് റബേക്കാ ഇസഹാക്കിനോടു പറഞ്ഞു: ഈ ഹിത്യസ്ത്രീകള്‍മൂലം എനിക്കു ജീവിതം മടുത്തു. ഈ നാട്ടുകാരായ ഇവരെപ്പോലെയുള്ള ഹിത്യസ്ത്രീകളില്‍നിന്ന് ഒരുവളെ യാക്കോബും...
ഉല്‍പത്തി 27:46
ഇസഹാക്ക് യാക്കോബിനെ വിളിച്ച് അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: കാനാന്യസ്ത്രീകളില്‍ ആരെയും നീ വിവാഹം കഴിക്കരുത്.
ഉല്‍പത്തി 28:1
പാദാന്‍ആരാമില്‍ നിന്‍റെ അമ്മയുടെ പിതാവായ ബത്തുവേലിന്‍റെ വീട്ടിലേക്കു പോവുക. അമ്മയുടെ സഹോദരനായ ലാബാന്‍റെ പുത്രിമാരിലൊരാളെ ഭാര്യയായി സ്വീകരിക്കുക.
ഉല്‍പത്തി 28:2