Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
മത്തായി 5:44

പഴയ നിയമം

   

തോബിത്

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14     
   

തോബിത്10

തോബിത്തും അന്നയും കാത്തിരിക്കുന്നു

1 പിതാവായ തോബിത് ദിവസം എണ്ണിക്കഴിയുകയായിരുന്നു. തിരിച്ചെത്തേണ്ട ദിവസം കഴിഞ്ഞിട്ടും അവരെ കാണാത്തതിനാല്‍2 അവന്‍ പറഞ്ഞു: അവര്‍ അവനെ താമസിപ്പിക്കയാണോ അതോ ഗബായേല്‍ മരിച്ചുപോവുകയും പണം നല്‍കാന്‍ ആരും ഇല്ലെന്നു വരുകയും ചെയ്തിരിക്കുമോ?3 അവന്‍ അതീവദുഃഖിതനായി. അവന്‍റെ ഭാര്യ പറഞ്ഞു: കുട്ടിക്ക് അപകടം സംഭവിച്ചു.4 കാലതാമസം അതു തെളിയിക്കുന്നു.5 അവള്‍ വിലപിച്ചുകൊണ്ടു പറഞ്ഞു: കുഞ്ഞേ, എന്‍റെ കണ്ണുകളുടെ വെളിച്ചമായ നിന്നെ പോകാന്‍ അനുവദിച്ചതു കഷ്ടമായിപ്പോയി.6 തോബിത് അവളോടു പറഞ്ഞു: വിഷമിക്കാതിരിക്കൂ.7 അവന് ഒന്നും സംഭവിച്ചിട്ടില്ല. അവള്‍ പറഞ്ഞു: മിണ്ടാതിരിക്കൂ; എന്നെ കബളിപ്പിക്കാന്‍ നോക്കേണ്ടാ. എന്‍റെ കുഞ്ഞിനു നാശം സംഭവിച്ചതുതന്നെ. എല്ലാ ദിവസവും അവള്‍ അവര്‍ പോയ വഴിയിലേക്കു ചെല്ലും. പകല്‍ ഒന്നും ഭക്ഷിക്കുകയില്ല, രാത്രി മുഴുവന്‍മകന്‍ തോബിയാസിനെ ഓര്‍ത്തു

തോബിയാസിന്‍റെ മടക്കയാത്ര

8 വിവാഹവിരുന്നിന്‍റെ പതിനാലാം ദിവസവും ഈ സ്ഥിതി തുടര്‍ന്നു. ഇത്രയും ദിവസങ്ങള്‍ അവിടെ തന്നോടൊന്നിച്ചു താമസിക്കണമെന്നു റഗുവേല്‍ നിര്‍ബന്ധിച്ചിരുന്നു. തോബിയാസ് റഗുവേലിനോടു പറഞ്ഞു: എന്നെതിരിച്ചയയ്ക്കുക. എന്‍റെ മാതാപിതാക്കന്‍മാര്‍ക്ക് എന്നെ കാണാമെന്നുള്ള ആശപോലു9 അതുപോരാ; എന്നെതിരിച്ചയയ്ക്കണം, തോബിയാസ് പറഞ്ഞു.10 റഗുവേല്‍ തോബിയാസിനു ഭാര്യയായ സാറായെയും, സ്വത്തില്‍ അടിമകളുടെയും കന്നുകാലികളുടെയും പണത്തിന്‍റെയും പകുതിയും നല്‍കി.11 അവരെ അനുഗ്രഹിച്ചുയാത്രയാക്കിക്കൊണ്ട് അവന്‍ പറഞ്ഞു: മക്കളേ, എന്‍റെ മരണത്തിനു മുന്‍പുതന്നെ സ്വര്‍ഗ സ്ഥനായ ദൈവം നിങ്ങള്‍ക്ക് ഐശ്വര്യമേകും.12 അവന്‍ പുത്രിയോടു പറഞ്ഞു: നിന്‍റെ ഭര്‍ത്താവിന്‍റെ മാതാപിതാക്കന്‍മാരെ ബഹുമാനിക്കുക. അവരാണ് ഇനിമേല്‍ നിനക്കു മാതാപിതാക്കള്‍. നിന്നെപ്പറ്റി നല്ലതുമാത്രം കേള്‍ക്കാന്‍ എനിക്ക് ഇടവരട്ടെ! അവന്‍ അവളെ ചുംബിച്ചു. എദ്നാ തോബിയാസിനോടു പറഞ്ഞു: സഹോദരാ, സ്വര്‍ഗ സ്ഥനായ