Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
രാജാവിന് ഇഷ്ടപ്പെടുന്ന കന്യക വാഷ്തിക്കു പകരം രാജ്ഞിയാകട്ടെ. ഇതു രാജാവിനിഷ്ടപ്പെട്ടു. അവന്‍ അങ്ങനെ ചെയ്തു.
എസ്തേര്‍ 4:4
അവന്‍ തന്‍റെ പിതൃസഹോദരന്‍റെ മകളായ ഹദാസ്സായെ എസ്തേറിനെ വളര്‍ത്തിയിരുന്നു. അവള്‍ക്ക് അപ്പനും അമ്മയും ഇല്ലായിരുന്നു. ആയുവതി രൂപവതിയും സുമുഖിയും ആയിരുന്നു; മാതാപിതാക്കള്‍ മരിച്ച അവളെ മൊര്‍ദെക്കായ് സ്വന്തം മകളായി സ്വീകരിച്ചു.
എസ്തേര്‍ 4:7
തലസ്ഥാനമായ സൂസായില്‍ മൊര്‍ദെക്കായ് എന്ന ഒരു യഹൂദന്‍ ഉണ്ടായിരുന്നു.
എസ്തേര്‍ 4:5
രാജ്യത്തെ സകല പ്രവിശ്യകളിലും രാജാവു സേവകന്‍മാരെ നിയമിച്ചാലും. അവര്‍ സ്ത്രീകളുടെ ചുമതല വഹിക്കുന്നവനും രാജാവിന്‍റെ ഷണ്‍ഡനുമായ ഹെഗായിയുടെ നേതൃത്വത്തില്‍, തലസ്ഥാനമായ സൂസായിലെ അന്തഃപുരത്തില്‍ സൗന്ദര്യമുള്ള സകലയുവകന്യകമാരെയും...
എസ്തേര്‍ 4:3
അവന്‍ ബഞ്ചമിന്‍ഗോത്രജനായ കിഷിന്‍റെ മകന്‍ ഷിമെയിയുടെ മകനായ ജായീറിന്‍റെ മകനായിരുന്നു. ബാബിലോണ്‍രാജാവായ നബുക്കദ്നേസര്‍, യൂദാരാജാവായയക്കോണിയായോടൊപ്പം ജറുസലെമില്‍നിന്നു തടവുകാരായി കൊണ്ടുപോയവരുടെ കൂട്ടത്തില്‍ അവനും ഉള്‍പ്പെട്ടിരുന്നു.
എസ്തേര്‍ 4:6

പഴയ നിയമം

   

ഉത്തമഗീതം

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8     
   

ഉത്തമഗീതം6

1 അംഗനമാരില്‍ അഴകാര്‍ന്നവളേ,നിന്‍റെ പ്രിയന്‍ എങ്ങുപോയി? എങ്ങോട്ടാണ് നിന്‍റെ പ്രിയന്‍പിരിഞ്ഞുപോയത്? പറയൂ, നിന്നോടൊപ്പം ഞങ്ങളുംഅവനെ തേടിവരാം.

മണവാട്ടി:

2 എന്‍റെ പ്രാണപ്രിയന്‍ തന്‍റെ ഉദ്യാനത്തിലേക്ക്, സുഗന്ധദ്രവ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയി; തന്‍റെ ആട്ടിന്‍പറ്റത്തെ മേയ്ക്കാനും, ലില്ലിപ്പൂക്കള്‍ ശേഖരിക്കാനുംതന്നെ.3 ഞാനെന്‍റെ പ്രിയന്‍േറതാണ്;എന്‍റെ പ്രിയന്‍ എന്‍േറതും. അവന്‍ ആട്ടിന്‍പറ്റത്തെലില്ലികള്‍ക്കിടയില്‍ മേയ്ക്കുന്നു.

ഗാനം അഞ്ച് മണവാളന്‍:

4 എന്‍റെ പ്രിയേ, നീ തിര്‍സാനഗരംപോലെ മനോഹരിയാണ്; ജറുസലെംപോലെ സുന്ദരിയും. കൊടിക്കൂറകളേന്തി വരുന്നസൈന്യംപോലെ നീ ഭയദയുമാണ്.5 നീ എന്നില്‍നിന്നു നോട്ടം പിന്‍വലിക്കുക. അത് എന്നെ വിവശനാക്കുന്നു. നിന്‍റെ തലമുടി ഗിലയാദ്മലഞ്ചെരിവുകളിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റംപോലെയാണ്.6 കുളികഴിഞ്ഞുവരുന്ന ചെമ്മരിയാടുകളെപ്പോലെ ഒന്നൊഴിയാതെ നിരയൊത്തതാണു നിന്‍റെ പല്ലുകള്‍7 മൂടുപടത്തില്‍ മറഞ്ഞ നിന്‍റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പകുതിപോലെയാണ്.8 അറുപതു രാജ്ഞിമാരും എണ്‍പതുഉപനാരികളും എണ്ണമറ്റ കന്യകമാരുമുണ്ട്.9 എന്നാല്‍ എന്‍റെ മാടപ്രാവ്, എന്‍റെ പൂര്‍ണവതി, ഒരുവള്‍മാത്രം. അമ്മയ്ക്ക് അവള്‍ ഓമനയാണ്; ഉദരത്തില്‍ വഹിച്ചവള്‍ക്ക് അവള്‍അവികലയാണ്. കന്യകമാര്‍ അവളെ കണ്ട് ഭാഗ്യവതി എന്നു വിളിച്ചു. രാജ്ഞിമാരും ഉപനാരികളുംഅങ്ങനെതന്നെ അവളെ പുകഴ്ത്തി.10 ഉഷസ്സുപോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആയ ഇവള്‍ ആരാണ്?11 ഞാന്‍ ബദാംതോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു; താഴ്വരയിലെ പൂങ്കുലകള്‍ കാണാന്‍, മുന്തിരിവള്ളികള്‍ മൊട്ടിട്ടോ എന്നറിയാന്‍, മാതളമരങ്ങള്‍ പൂവിട്ടോ എന്നു നോക്കാന്‍.

മണവാട്ടി:

12 ഞാനറിയാതെതന്നെ എന്‍റെ ഭാവന എന്നെ രഥത്തില്‍ എന്‍റെ നാഥന്‍റെ അരികില്‍ ഇരുത്തി.

തോഴിമാര്‍:

13 ഷൂലാംകന്യകേ, മടങ്ങിവരൂ.മടങ്ങിവരൂ, ഞങ്ങള്‍ നിന്നെ ഒന്നുകണ്ടുകൊള്ളട്ടെ. രണ്ടു സംഘങ്ങളുടെ മധ്യത്തില്‍നൃത്തം ചെയ്യുന്ന ഷൂലാംകന്യകയെനിങ്ങള്‍ എന്തിനു തുറിച്ചുനോക്കുന്നു?