Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
എന്നെ അഭിലഷിക്കുന്നവന്‍ അടുത്തുവന്നു തൃപ്തിയാവോളം എന്‍റെ വിഭവങ്ങള്‍ ആസ്വദിക്കട്ടെ.
പ്രഭാഷകന്‍ 24:19
എന്‍റെ പുഷ്പങ്ങള്‍ മഹത്വമാര്‍ന്നസമൃദ്ധഫലങ്ങളായി പരിണമിക്കുന്നു.
പ്രഭാഷകന്‍ 24:18
മുന്തിരിച്ചെടിപോലെ എന്‍റെ മുകുളങ്ങള്‍ക്കു ഞാന്‍ സൗന്ദര്യം പകര്‍ന്നു;
പ്രഭാഷകന്‍ 24:17

പഴയ നിയമം

   

ഉത്തമഗീതം

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8     
   

ഉത്തമഗീതം5

മണവാളന്‍:

1 എന്‍റെ സോദരീ, എന്‍റെ മണവാട്ടീ, ഞാന്‍ എന്‍റെ പൂന്തോപ്പിലേക്കു വരുന്നു. ഞാന്‍ സുഗന്ധദ്രവ്യങ്ങളും മീറയുംസംഭരിക്കുന്നു. തേനും തേന്‍കട്ടയും ഞാന്‍ ആസ്വദിക്കുന്നു. ഞാന്‍ വീഞ്ഞും പാലും കുടിക്കുന്നു. തിന്നുക, തോഴന്‍മാരേ കുടിക്കുക, കാമുകന്‍മാരേ, കുടിച്ചുമദിക

ഗാനം നാല് മണവാട്ടി:

2 ഞാനുറങ്ങി; പക്‌ഷേ, എന്റെ ഹൃദയംഉണര്‍ന്നിരുന്നു. അതാ, എന്റെ പ്രിയന്‍ വാതിലില്‍ മുട്ടുന്നു. മണവാളന്‍: എന്റെ സോദരീ, എന്റെ പ്രിയേ,എന്റെ മാടപ്പിറാവേ, എന്റെ പൂര്‍ണവതീ, തുറന്നു തരുക. എന്റെ തല തുഷാരബിന്‌ദുക്കള്‍കൊണ്ടും എന്റെ മുടി മഞ്ഞുതുള്ളികള്‍ കൊണ്ടും നനഞ്ഞി3 ഞാന്‍ എന്‍റെ അങ്കി ഊരിക്കളഞ്ഞു; ഞാന്‍ അത് എങ്ങനെ അണിയും? ഞാന്‍ എന്‍റെ പാദങ്ങള്‍ കഴുകി; ഞാനിനി എങ്ങനെ മണ്ണില്‍ ചവിട്ടും?4 എന്‍റെ പ്രിയന്‍ വാതില്‍കൊളുത്തില്‍ പിടിച്ചു. എന്‍റെ ഹൃദയം ആനന്ദം കൊണ്ടു തുള്ളിച്ചാടി.5 എന്‍റെ പ്രിയനു തുറന്നുകൊടുക്കാന്‍ഞാന്‍ എഴുന്നേറ്റു; എന്‍റെ കൈയില്‍നിന്നു മീറയും എന്‍റെ വിരലുകളില്‍നിന്നു മീറത്തുള്ളിയുംവാതില്‍കൊളുത്തില്‍ ഇറ്റുവീണു.6 എന്‍റെ പ്രിയനായി ഞാന്‍ കതകു തുറന്നു; പക്ഷേ, അവന്‍ അപ്പോഴേക്കുംപോയിക്കഴിഞ്ഞിരുന്നു. അവന്‍ സംസാരിച്ചപ്പോള്‍ എന്‍റെ ഹൃദയം പരവശമായി. ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടെത്തിയില്ല. ഞാന്‍ അവനെ വിളിച്ചു; അവന്‍ വിളികേട്ടില്ല.7 കാവല്‍ക്കാര്‍ നഗരത്തിലൂടെചുറ്റിക്കറങ്ങുമ്പോള്‍ എന്നെ കണ്ടു; അവരെന്നെതല്ലി, അവരെന്നെമുറിവേല്‍പിച്ചു. അവര്‍ എന്‍റെ അങ്കി കവര്‍ന്നെടുത്തു. മതിലുകളുടെ ആ കാവല്‍ക്കാര്‍തന്നെ.8 ജറുസലെംപുത്രിമാരേ, ഞാന്‍ കെഞ്ചുന്നു: എന്‍റെ പ്രിയനെ കണ്ടാല്‍ ഞാന്‍ പ്രേമാതുരയാണെന്ന് അവനെഅറിയിക്കണമേ.

തോഴിമാര്‍:

9 മാനിനിമാരില്‍ അതിസുന്ദരീ, ഇതര കാമുകന്‍മാരെക്കാള്‍ നിന്‍റെ കാമുകന് എന്തു മേന്‍മയാണുള്ളത്? ഞങ്ങളോടിങ്ങനെ കെഞ്ചാന്‍മാത്രംനിന്‍റെ കാമുകന് മറ്റുകാമുകന്‍മരെക്കാള്‍ എന്തു മേന്‍മ?

മണവാട്ടി:

10 എന്‍റെ പ്രിയന്‍ അരുണനെപ്പോലെതേജസ്സുറ്റവന്‍; പതിനായിരങ്ങളില്‍ അതിശ്രേഷ്ഠന്‍.11 അവന്‍റെ ശിരസ്സ് തനിത്തങ്കമാണ്.കാക്കക്കറുപ്പുള്ള അവന്‍റെഅളകാവലി തിരമാലയ്ക്കു തുല്യം12 അവന്‍റെ കണ്ണുകള്‍ അരുവിക്കരയിലെപ്രാവുകളെപ്പോലെയാണ്. പാലില്‍ കുളിച്ചു തൂവലൊതുക്കിയഅരിപ്രാവുകളെപ്പോലെതന്നെ.13 അവന്‍റെ കവിളുകള്‍ സുഗന്ധദ്രവ്യങ്ങളുടെ തടങ്ങള്‍പോലെയാണ്; അവിടെനിന്നു പരിമളം പൊഴിയുന്നു അവന്‍റെ അധരം ലില്ലിപ്പൂക്കളാണ്; അവിടെനിന്നു നറുംപശദ്രവംഇറ്റുവീഴുന്നു.14 അവന്‍റെ ഭുജങ്ങള്‍ രത്നം പതിച്ചസുവര്‍ണദണ്‍ഡുകള്‍; അവന്‍റെ ശരീരം ഇന്ദ്രനീലം പതിച്ചദന്തനിര്‍മിതിയാണ്.15 അവന്‍റെ കാലുകള്‍ സുവര്‍ണതലത്തില്‍ഉറപ്പിച്ച വെണ്ണക്കല്‍സ്തംഭങ്ങള്‍. അവന്‍റെ ആകാരം ലബനോനിലെവിശിഷ്ടമായ ദേവദാരുപോലെ.16 അവന്‍റെ മൊഴികള്‍ അതിമധുരമാണ്; എല്ലാംകൊണ്ടും അഭികാമ്യനാണ് അവന്‍ . ജറുസലെംപുത്രിമാരേ, ഇതാണ്എന്‍റെ പ്രിയന്‍, ഇതാണ് എന്‍റെ തോഴന്‍. തോഴിമാര്‍: