Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
മോശയുടെ കൈകള്‍ കുഴഞ്ഞു. അപ്പോള്‍ അവര്‍ ഒരു കല്ലു നീക്കിയിട്ടു കൊടുത്തു. മോശ അതിന്‍മേല്‍ ഇരുന്നു. അഹറോനും ഹൂറും അവന്‍റെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. സൂര്യാസ്തമയം വരെ അവന്‍റെ കൈകള്‍ ഉയര്‍ന്നുതന്നെ നിന്നു.
പുറപ്പാട് 17:12
മോശ കരങ്ങളുയര്‍ത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങള്‍ താഴ്ത്തിയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം.
പുറപ്പാട് 17:11
മോശ പറഞ്ഞതനുസരിച്ച് ജോഷ്വ അമലേക്യരുമായിയുദ്ധം ചെയ്തു. മോശ, അഹറോന്‍, ഹൂര്‍ എന്നിവര്‍ മലമുകളില്‍ കയറിനിന്നു.
പുറപ്പാട് 17:10

പഴയ നിയമം

   

ഉത്തമഗീതം

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8     
   

ഉത്തമഗീതം2

1 ഷാരോണിലെ പനിനീര്‍പ്പൂവാണു ഞാന്‍. താഴ്വരകളിലെ ലില്ലിപ്പൂവ്.

മണവാളന്‍:

2 മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂപോലെയാണ് കന്യകമാരുടെയിടയില്‍ എന്‍റെ ഓമന.

മണവാട്ടി:

3 വനവൃക്ഷങ്ങള്‍ക്കിടയില്‍ ആപ്പിള്‍മരംപോലെയാണ്യുവാക്കന്‍മാരുടെ മധ്യത്തില്‍ എന്‍റെ പ്രാണപ്രിയന്‍. അതിന്‍റെ തണലില്‍ ഏ31953 ഞാന്‍ ആനന്ദത്തോടെ ഇരുന്നു; അതിന്‍റെ ഫലം എന്‍റെ നാവിന്മാധുര്യപൂര്‍ണമാണ്.4 വിരുന്നുശാലയിലേക്ക് അവന്‍ എന്നെ കൂട്ടിക്കൊണ്ടുവന്നു; പ്രേമത്തിന്‍റെ പതാക എനിക്കുമുകളില്‍ പാറി.5 മുന്തിരിയട തന്ന് എനിക്കുശക്തി പകരണമേ; ആപ്പിള്‍പ്പഴം തന്ന് എനിക്കുഉന്‍മേഷം നല്‍കണമേ; ഞാന്‍ പ്രേമപരവശയായിരിക്കുന്നു.6 അവന്‍റെ ഇടതുകരം എനിക്കുതലയണയായിരുന്നെങ്കില്‍! അവന്‍റെ വലതുകരം എന്നെആലിംഗനം ചെയ്തിരുന്നെങ്കില്‍!

മണവാളന്‍:

7 ജറുസലെംപുത്രിമാരേ, പാടത്തെചെറുകലമാനുകളുടെയുംപേടമാനുകളുടെയും പേരില്‍ഞാന്‍ നിങ്ങളോടു കെഞ്ചുന്നു; സമയമാകുംമുന്‍പ് നിങ്ങള്‍ പ്രേമത്തെതട്ടിയുണര്‍ത്തരുതേ;ഇളക്കിവിടരുതേ.

ഗാനം രണ്ട് മണവാട്ടി:

8 അതാ, എന്‍റെ പ്രിയന്‍റെ സ്വരം! അതാ, മലമുകളിലൂടെ കുതിച്ചുചാടിയുംകുന്നുകളില്‍ തുള്ളിച്ചാടിയുംഅവന്‍ വരുന്നു.9 എന്‍റെ പ്രിയന്‍ ചെറുമാനിനെപ്പോലെയോ കലമാന്‍കുട്ടിയെപ്പോലെയോ ആണ്. കിളിവാതിലിലൂടെ നോക്കിക്കൊണ്ട്, അഴികളിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്, അതാ, അവന്‍ ഭിത്തിക്കു പിന്നില്‍ നില്‍ക്കുന്നു.10 എന്‍റെ പ്രിയന്‍ എന്നോടു മന്ത്രിക്കുന്നു.

മണവാളന്‍:

11 എന്‍റെ ഓമനേ, എന്‍റെ സുന്ദരീ,എഴുന്നേല്‍ക്കുക; ഇറങ്ങി വരിക; ഇതാ, ശിശിരം പോയ്മറഞ്ഞു.12 മഴ മാറിക്കഴിഞ്ഞു. ഭൂമിയില്‍ പുഷ്പങ്ങള്‍ വിരിഞ്ഞു തുടങ്ങി; ഗാനാലാപത്തിന്‍റെ സമയമായി; അരിപ്രാവുകള്‍ കുറുകുന്നത്നമ്മുടെ നാട്ടില്‍ കേട്ടു തുടങ്ങി.13 അത്തിമരം കായ്ച്ചുതുടങ്ങി. മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞ്സുഗന്ധം പരത്തുന്നു. എന്‍റെ ഓമനേ, എന്‍റെ സുന്ദരീ,എഴുന്നേല്‍ക്കുക; ഇറങ്ങി വരിക.14 എന്‍റെ മാടപ്പിറാവേ, പാറയിടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ജീവിക്കുന്ന നിന്‍റെ മുഖം ഞാനൊന്നു കാണട്ടെ. ഞാന്‍ നിന്‍റെ സ്വരമൊന്നു കേള്‍ക്കട്ടെ. നിന്‍റെ സ്വരം മധുരമാണ്; നിന്‍റെ മുഖം മനോഹരമാണ്.

തോഴിമാര്‍:

15 മുന്തിരിത്തോട്ടം നശിപ്പിക്കുന്നകുറുക്കന്‍മാരെ, ആ ചെറുകുറുക്കന്‍മാരെ, പിടികൂടുക; നമ്മുടെ മുന്തിരിത്തോപ്പ് പൂത്തുലയുന്നു.

മണവാട്ടി:

16 എന്‍റെ ആത്മനാഥന്‍ എന്‍േറതാണ്;ഞാന്‍ അവന്‍േറ തും. അവന്‍ തന്‍റെ ആട്ടിന്‍പറ്റത്തെലില്ലികള്‍ക്കിടയില്‍ മേയ്ക്കുന്നു.17 വെയിലാറി നിഴലുകള്‍ നീളുംമുന്‍പേഎന്‍റെ പ്രിയനേ, വരുക; ദുര്‍ഘടപര്‍വതങ്ങളിലെചെറുമാനിനെപ്പോലെയോകലമാന്‍കുട്ടിയെപ്പോലെയോ ആയിരിക്കുക.