Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അവിടുന്നു പ്രവര്‍ത്തിച്ചഅദ്ഭുതങ്ങളെ സ്മരിക്കുവിന്‍. അവിടുത്തെ അദ്ഭുതങ്ങളുംന്യായവിധികളും അനുസ്മരിക്കുവിന്‍.
1 ദിനവൃത്താന്തം 16:12
കര്‍ത്താവിനെ അന്വേഷിക്കുവിന്‍, അവിടുത്തെ ശക്തിയില്‍ ആശ്രയിക്കുവിന്‍,നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.
1 ദിനവൃത്താന്തം 16:11
കര്‍ത്താവിന്‍റെ ദാസനായഅബ്രാഹത്തിന്‍റെ സന്തതികളേ, യാക്കോബിന്‍റെ മക്കളേ,തിരഞ്ഞെടുക്കപ്പെട്ടവരേ,
1 ദിനവൃത്താന്തം 16:13

പഴയ നിയമം

   

പ്രഭാഷകന്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51     
   

പ്രഭാഷകന്‍8

1 ശക്തനോടു മത്സരിക്കരുത്നീ അവന്‍റെ പിടിയില്‍പ്പെടും.2 ധനവാനുമായി കലഹിക്കരുത്;അവന്‍ നിന്നെ നശിപ്പിക്കും. സ്വര്‍ണം അനേകരെ നശിപ്പിച്ചിട്ടുണ്ട്; രാജാക്കന്‍മാരെ വഴിതെറ്റിച്ചിട്ടുണ്ട്.3 വായാടിയോടു വാദിച്ച് അവന്‍റെ അഗ്നിയില്‍ വിറകിട്ടു കൊടുക്കരുത്.4 സംസ്കാരശൂന്യനോട് അധികം അടുക്കരുത്; നിന്‍റെ പൂര്‍വികന്‍മാര്‍കൂടി അപമാനമേല്‍ക്കും.5 പശ്ചാത്തപിക്കുന്ന പാപിയെപരിഹസിക്കരുത്; നമുക്കും തെറ്റുപറ്റിയിട്ടുണ്ടെന്ന് ഓര്‍ക്കണം.6 വൃദ്ധരെ നിന്ദിക്കരുത്; നമുക്കും പ്രായമാവുകയല്ലേ?7 ആരുടെയും മരണത്തില്‍ സന്തോഷിക്കരുത്; നമുക്കും മരണമുണ്ട്.8 ജ്ഞാനികളുടെ മൊഴികളെ നിസ്സാരമാക്കരുത്; ആപ്തവാക്യങ്ങള്‍ ഹൃദിസ്ഥമാക്കുക; അവനിന്നെ പ്രബോധിപ്പിക്കും; മഹാന്‍മാരെ സേവിക്കേണ്ടതെങ്ങനെയെന്നു നീ ശീലിക്കുകയും ചെയ്യും.9 വൃദ്ധരുടെ ഉപദേശം ആദരിക്കുക; എന്തുകൊണ്ടെന്നാല്‍, അവര്‍തന്നെതങ്ങളുടെ പിതാക്കന്‍മാരില്‍നിന്നാണു പഠിച്ചത്. അവരില്‍നിന്നു നിനക്ക് അറിവു ലഭിക്കും; അവസരത്തിനൊത്തു മറുപടിപറയാന്‍ നിനക്കു കഴിയും.10 പാപിയുടെ കനല്‍ ഊതിക്കത്തിക്കരുത്; അതിന്‍റെ ജ്വാലയില്‍ നീ ദഹിച്ചുപോകും.11 ഉദ്ധതനോടു കിടമത്സരം വേണ്ടാ; നിന്‍റെ വാക്കുകള്‍കൊണ്ടുതന്നെ അവന്‍ നിനക്കു കെണിയൊരുക്കും.12 നിന്നെക്കാള്‍ പ്രബലനു കടംകൊടുക്കരുത്; കൊടുത്താല്‍, പോയതുതന്നെ.13 കഴിവിനപ്പുറം ജാമ്യം നില്‍ക്കരുത്; നിന്നാല്‍, പണം കരുതിക്കൊള്ളുക.14 ന്യായാധിപനെതിരേ വ്യവഹരിക്കരുത്; വിധി അവന് അനുകൂലമായേവരൂ.15 വഴക്കാളിയോടുകൂടെ നടക്കരുത്; അവന്‍ നിനക്കു ഭാരമായിത്തീരും; അവന്‍ തോന്നുംപടി നടന്ന് നിന്നെയും അപകടത്തില്‍ ചാടിക്കും.16 ക്ഷിപ്രകോപിയോടു വഴക്കിനു നില്‍ക്കുകയോ അവനോടൊത്തു വിജനപ്രദേശത്തുസഞ്ചരിക്കുകയോ അരുത്; രക്തംചൊരിയാന്‍ അവനു മടിയില്ല; സഹായിക്കാന്‍ ആരുമില്ലെന്നു കണ്ടാല്‍,അവന്‍ അടിച്ചു വീഴ്ത്തും.17 ഭോഷന്‍റെ ഉപദേശം തേടരുത്; അവനു രഹസ്യം സൂക്ഷിക്കാനാവില്ല.18 ഗോപ്യമായിരിക്കേണ്ടതൊന്നും അന്യര്‍ കാണ്‍കെ ചെയ്യരുത്. അവന്‍ അത് എങ്ങനെ മുതലാക്കുമെന്ന്ആര്‍ക്കറിയാം!19 എല്ലാവരോടും എല്ലാം തുറന്നുപറയരുത്; അതു നിന്‍റെ സന്തോഷം കെടുത്തിയേക്കാം.