അവര്‍ എല്ലാ ഭക്ഷണത്തെയും വെറുത്തു; അവര്‍ മൃത്യുകവാടങ്ങളെ സമീപിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 107:18
അന്ധകാരത്തില്‍നിന്നും മരണത്തിന്‍റെ നിഴലില്‍നിന്നും അവിടുന്ന് അവരെ പുറത്തുകൊണ്ടുവന്നു; അവരുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞു.
സങ്കീര്‍ത്തനങ്ങള്‍ 107:14
അവര്‍ കര്‍ത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യമക്കള്‍ക്കായി അവിടുന്നു ചെയ്ത അദ്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 107:15
എന്തെന്നാല്‍, അവിടുന്നു പിച്ചളവാതിലുകള്‍ തകര്‍ക്കുന്നു; ഇരുമ്പോടാമ്പലുകളെ ഒടിക്കുന്നു;
സങ്കീര്‍ത്തനങ്ങള്‍ 107:16
പാപകരമായ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നുചിലര്‍ രോഗികളായിത്തീര്‍ന്നു: തങ്ങളുടെ അകൃത്യങ്ങളാല്‍ അവര്‍ ദുരിതത്തിലായി.
സങ്കീര്‍ത്തനങ്ങള്‍ 107:17