അവന്‍ പറഞ്ഞു: ശവം എവിടെയോ അവിടെ കഴുകന്‍മാര്‍ വന്നു കൂടും.
ലൂക്കാ 17:37
ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട് ഒരു ഉപമ പറഞ്ഞു:
ലൂക്കാ 18:1
ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരുന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു.
ലൂക്കാ 18:2
ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്ഷിക്കുമായിരുന്നു.
ലൂക്കാ 18:3
കര്‍ത്താവേ, എവിടേക്ക് എന്ന് അവര്‍ ചോദിച്ചു.
ലൂക്കാ 17:36