Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.
യോഹന്നാന്‍ 16:33

പഴയ നിയമം

   

പ്രഭാഷകന്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51     
   

പ്രഭാഷകന്‍43

1 തെളിഞ്ഞആകാശവിതാനംസ്വര്‍ഗീയൗന്നത്യത്തിന്‍റെ അഭിമാനമാണ്; സ്വര്‍ഗം എത്ര മഹനീയ ദൃശ്യമാണ്!2 അത്യുന്നതന്‍റെ സൃഷ്ടി എത്ര വിസ്മയാവഹമാണെന്ന് ഉദിച്ചുയരുന്ന സൂര്യന്‍ പ്രഘോഷിക്കുന്നു.3 മധ്യാഹ്നത്തില്‍ അതു ഭൂമിയെ വരട്ടുന്നു; അതിന്‍റെ അത്യുഗ്രമായ ചൂടുസഹിക്കാന്‍ ആര്‍ക്കു കഴിയും?4 ചൂള ജ്വലിപ്പിക്കുന്നവന്‍ എരിയുന്നചൂടില്‍ ജോലിചെയ്യുന്നു; സൂര്യനാകട്ടെ അതിന്‍റെ മൂന്നിരട്ടിചൂടിലാണ് പര്‍വതങ്ങളെ ദഹിപ്പിക്കുന്നത്. അത് അഗ്നിശരങ്ങള്‍ ചൊരിയുന്നു; ഉജ്ജ്വലരശ്മികള്‍കൊണ്ടു കണ്ണഞ്ചിക്കുന്നു.5 ഇതു സൃഷ്ടിച്ച കര്‍ത്താവ് ഉന്നതനാണ്; അവിടുത്തെ കല്‍പനയില്‍അതു ഗതിവേഗം കൂട്ടുന്നു.6 യഥാസമയം സ്വധര്‍മം അനുഷ്ഠിക്കാന്‍ചന്ദ്രനെയും അവിടുന്ന് സൃഷ്ടിച്ചു; കാലം നിര്‍ണയിക്കാനും ശാശ്വതമായഅടയാളമായിരിക്കാനുംതന്നെ.7 ഉത്സവദിനങ്ങള്‍ ചന്ദ്രനെ നോക്കി നിര്‍ണയിക്കുന്നു. പൂര്‍ണതയില്‍ എത്തിയിട്ടുക്ഷയിക്കുന്ന വെളിച്ചമാണത്.8 അദ്ഭുതകരമായി വളരുന്നചന്ദ്രക്കലയെ അടിസ്ഥാനമാക്കിമാസങ്ങള്‍ക്കു പേരു നല്‍കുന്നു; ആകാശസൈന്യങ്ങളുടെപ്രകാശഗോപുരമാണത്.9 നക്ഷത്രങ്ങളുടെ ശോഭആകാശത്തിന്‍റെ സൗന്ദര്യമാകുന്നു; കര്‍ത്താവിന്‍റെ ഉന്നതങ്ങളില്‍ മിന്നിത്തിളങ്ങുന്ന അലങ്കാരനിരയും.10 പരിശുദ്ധന്‍റെ കല്‍പനയാല്‍അവയഥാസ്ഥാനം നിലകൊള്ളുന്നു; അവ ഒരിക്കലും കണ്ണുചിമ്മുന്നില്ല.11 ശോഭയാല്‍ അഴകുറ്റ മഴവില്ലിനെ നോക്കി അതിന്‍റെ സ്രഷ്ടാവിനെ സ്തുതിക്കുവിന്‍.12 മനോഹരമായ ചാപംകൊണ്ട് അത്ആകാശത്തെ വലയംചെയ്യുന്നു; അത്യുന്നതന്‍റെ കരങ്ങളാണ്അതു കുലച്ചിരിക്കുന്നത്.13 അവിടുന്ന് തന്‍റെ കല്‍പനയാല്‍ഹിമവാതം അയയ്ക്കുന്നു; തന്‍റെ വിധിയുടെ മിന്നല്‍പിണരുകളെത്വരിപ്പിക്കുന്നു.14 അങ്ങനെ സംഭരണശാലകള്‍ തുറന്ന്മേഘങ്ങള്‍ പക്ഷികളെപ്പോലെ പറക്കുന്നു.15 തന്‍റെ മഹത്വത്താല്‍ അവിടുന്ന്മേഘങ്ങളെ ഒരുമിച്ചുകൂട്ടിആലിപ്പഴങ്ങളായി നുറുക്കുന്നു.16 അവിടുന്ന് പ്രത്യക്ഷപ്പെടുമ്പോള്‍പര്‍വതങ്ങള്‍ വിറകൊള്ളുന്നു; അവിടുന്ന് ഇച്ഛിക്കുമ്പോള്‍തെക്കന്‍കാറ്റു വീശുന്നു.17 മേഘഗര്‍ജ്ജനംകൊണ്ട് അവിടുന്ന്ഭൂമിയെ ശാസിക്കുന്നു; വടക്കന്‍കാറ്റും ചുഴലിക്കാറ്റും കൊണ്ടുംശാസിക്കുന്നു; പറന്നിറങ്ങുന്ന പക്ഷികളെപ്പോലെഅവിടുന്ന് മഞ്ഞു വിതറുന്നു; വെട്ടുകിളിപ്പറ്റംപോലെ അത് ഇറങ്ങിവരുന്നു.18 അതിന്‍റെ വെണ്‍മ കണ്ണഞ്ചിക്കുന്നതാണ്; അതു വീഴുന്നതുകണ്ട് മനസ്സ്വിസ്മയഭരിതമാകുന്നു.19 അവിടുന്ന് ഭൂമിയില്‍ ഉപ്പുപോലെതുഷാരം വിതറുന്നു; ഉറയുമ്പോള്‍ അതു കൂര്‍ത്ത മുള്ളുപോലെയാകുന്നു.20 തണുത്ത വടക്കന്‍കാറ്റു വീശിജലോപരിതലം മഞ്ഞുകട്ടയാകുന്നു; ജലാശയങ്ങളുടെ മുകളില്‍ അതുപൊങ്ങിക്കിടക്കുകയും ജലം അതിനെ പടച്ചട്ടപോലെ അണിയുകയും ചെയ്യുന്നു.21 പര്‍വതങ്ങള്‍ ചൂടുകൊണ്ടു ദഹിക്കുകയും മരുഭൂമി വരളുകയും, സസ്യങ്ങള്‍ അഗ്നികൊണ്ടെന്നപോലെ വാടിക്കരിയുകയും ചെയ്യുന്നു.22 എന്നാല്‍, മൂടല്‍മഞ്ഞ് എല്ലാറ്റിനെയുംഅതിവേഗം സുഖപ്പെടുത്തുന്നു; മഞ്ഞ് പ്രത്യക്ഷമാകുമ്പോള്‍ ചൂടു ശമിച്ച് ഉന്‍മേഷമുണ്ടാകുന്നു.23 അത്യഗാധത്തെനിശ്ചലമാക്കി അതില്‍ദ്വീപുകള്‍ പ്രതിഷ്ഠിച്ചത്അവിടുത്തെനിശ്ചയമാണ്.24 സമുദ്രസഞ്ചാരികള്‍ അതിലെഅപകടങ്ങളെപ്പറ്റി സംസാരിക്കുന്നു; നാം അതുകേട്ടു വിസ്മയിക്കുന്നു.25 അസാധാരണവും അദ്ഭുതകരവുമായസൃഷ്ടികള്‍ അതിലുണ്ട്; എല്ലാത്തരം ജീവജാലങ്ങളും അതികായങ്ങളായ സമുദ്രസത്വങ്ങളും അതിലുണ്ട്.26 സ്വന്തം ശക്തിയാല്‍ അവിടുന്ന്ലക്ഷ്യം പ്രാപിക്കുന്നു; അവിടുത്തെ വചനത്താല്‍ എല്ലാംനിശ്ചിതമാര്‍ഗത്തില്‍ ചരിക്കുന്നു.27 എത്ര പറഞ്ഞാലും മുഴുവനാവുകയില്ല; എല്ലാറ്റിന്‍റെയും സാരമിതാണ്അവിടുന്നാണ് സര്‍വവും.28 അവിടുത്തെ പ്രകീര്‍ത്തിക്കാന്‍ എവിടെനിന്നാണ് നമുക്കുശക്തി ലഭിക്കുക? എല്ലാ സൃഷ്ടികളെയുംകാള്‍ അവിടുന്ന്ഉന്നതമാണ്.29 കര്‍ത്താവ് ഭയവും ഭക്തിയും ജനിപ്പിക്കുന്നു; അവിടുന്ന് അത്യുന്നതനും അവിടുത്തെശക്തി അദ്ഭുതകരവും ആണ്.30 എല്ലാ കഴിവും ഉപയോഗിച്ച്കര്‍ത്താവിനെ സ്തുതിക്കുവിന്‍;അവിടുന്ന് അതിനും ഉപരിയാണ്. സര്‍വശക്തിയോടും കൂടെഅവിടുത്തെ പുകഴ്ത്തുവിന്‍;തളര്‍ന്നുപോകരുത്. എത്ര പുകഴ്ത്തിയാലുംപരിധിയില്‍ എത്തുകയില്ല.31 ആര് അവിടുത്തെ കണ്ടിട്ടുണ്ട്? ആര്‍ക്ക് അവിടുത്തെ വര്‍ണിക്കാന്‍ കഴിയും? ആര്‍ക്ക് അവിടുത്തെ വേണ്ടവിധംപുകഴ്ത്താന്‍ കഴിയും?32 ഇവയെക്കാള്‍ മഹത്തായ നിരവധികാര്യങ്ങള്‍ നമുക്കജ്ഞാതമായിവര്‍ത്തിക്കുന്നു; അവിടുത്തെ ഏതാനും സൃഷ്ടികള്‍മാത്രമേ നാം ദര്‍ശിച്ചിട്ടുള്ളു.33 എല്ലാം സൃഷ്ടിച്ചത് കര്‍ത്താവാണ്;തന്‍റെ ഭക്തര്‍ക്ക് അവിടുന്ന്ജ്ഞാനം പ്രദാനംചെയ്യുന്നു.