മറ്റൊരു വിഭാഗത്തെ ജറുസലെമും ദേവാലയഗിരിയും അധീനമാക്കാന്‍ അയച്ചു.
1 മക്കബായര്‍ 16:20
ശിമയോനും പുത്രന്‍മാരും കുടിച്ചുന്‍മത്തരായപ്പോള്‍, ടോളമിയും അവന്‍റെ ആള്‍ക്കാരും ആയുധങ്ങളുമായി അടുത്ത്, വിരുന്നുശാലയില്‍വച്ച് ശിമയോനെയും ഇരുപുത്രന്‍മാരെയും ഏതാനും സേവകരെയും വധിച്ചു.
1 മക്കബായര്‍ 16:16
അങ്ങനെ അവന്‍ വന്‍ചതി കാണിക്കുകയും നന്‍മയ്ക്കു പകരം തിന്‍മ പ്രവര്‍ത്തിക്കുകയും ചെയ്തു.
1 മക്കബായര്‍ 16:17
ഈ വിവരങ്ങളെല്ലാം കാണിച്ച് ടോളമി, രാജാവിന് എഴുതി. തന്‍റെ സഹായത്തിനായി സൈന്യങ്ങളെ അയയ്ക്കണമെന്നും നഗരങ്ങളും രാജ്യവും തനിക്ക് ഏല്‍പിച്ചുതരണമെന്നും അവന്‍ അഭ്യര്‍ഥിച്ചു.
1 മക്കബായര്‍ 16:18
യോഹന്നാനെ നിഗ്രഹിക്കാന്‍ ഗസറായിലേക്ക് അവന്‍ ഒരുസേനാവിഭാഗത്തെ അയച്ചു. സ്വര്‍ണവും,വെള്ളിയും സമ്മാനങ്ങളും സ്വീകരിക്കാന്‍ വരണമെന്നഭ്യര്‍ഥിച്ചുകൊണ്ട് അവന്‍ സേനാധിപന്‍മാര്‍ക്കു കത്തുകളയച്ചു.
1 മക്കബായര്‍ 16:19