Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
യാക്കോബ് റാഹേലില്‍ അനുരക്തനായി. അവന്‍ ലാബാനോടു പറഞ്ഞു: അങ്ങയുടെ ഇളയമകളായ റാഹേലിനുവേണ്ടി ഏഴു കൊല്ലം അങ്ങയുടെ കീഴില്‍ ഞാന്‍ ജോലിചെയ്യാം.
ഉല്‍പത്തി 29:18
അങ്ങനെ റാഹേ ലിനു വേണ്ടി യാക്കോബ് ഏഴുകൊല്ലം പണിയെടുത്തു. അവളോടുള്ള സ്നേഹംമൂലം ആ വര്‍ഷങ്ങള്‍ ഏതാനും നാളുകളായേ അവനു തോന്നിയുള്ളു.
ഉല്‍പത്തി 29:20
ലാബാന്‍ പറഞ്ഞു: അവളെ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നതിനെക്കാള്‍ നല്ലതു നിനക്കുതരുന്നതാണ്. എന്‍റെ കൂടെ പാര്‍ത്തുകൊള്ളുക.
ഉല്‍പത്തി 29:19
ലെയായുടെ കണ്ണുകള്‍ മങ്ങിയവയായിരുന്നു. റാഹേലാകട്ടെ സുന്ദരിയും വടിവൊത്തവളും ആയിരുന്നു.
ഉല്‍പത്തി 29:17
ലാബാനു രണ്ടു പുത്രിമാരുണ്ടായിരുന്നു. മൂത്ത വളുടെ പേര്‍ ലെയാ എന്നും ഇളയവളുടെപേര്‍ റാഹേല്‍ എന്നും.
ഉല്‍പത്തി 29:16

പഴയ നിയമം

   

പ്രഭാഷകന്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51     
   

പ്രഭാഷകന്‍35

1 നിയമം പാലിക്കുന്നത് നിരവധിബലികള്‍ അര്‍പ്പിക്കുന്നതിനുതുല്യമാണ്;2 കല്‍പനകള്‍ അനുസരിക്കുന്നത്സമാധാനബലിക്കു തുല്യവും.3 കരുണയ്ക്കു പകരം കരുണ കാണിക്കുന്നത് ധാന്യബലിക്കു തുല്യമാണ്;4 ഭിക്ഷ കൊടുക്കുന്നവന്‍ കൃതജ്ഞതാബലി അര്‍പ്പിക്കുന്നു.5 ദുഷ്ടതയില്‍നിന്ന് ഒഴിയുന്നത്കര്‍ത്താവിനു പ്രീതികരമാണ്; അനീതി വര്‍ജിക്കുകപാപപരിഹാരബലിയാണ്.6 വെറും കൈയോടെ കര്‍ത്താവിനെ സമീപിക്കരുത്.7 എന്തെന്നാല്‍, ഇവയെല്ലാം അനുഷ്ഠിക്കാന്‍ നിയമം അനുശാസിക്കുന്നു.8 നീതിമാന്‍റെ ബലി, ബലിപീഠത്തെഅഭിഷേകം ചെയ്യുന്നു; അതിന്‍റെ സുഗന്ധം അത്യുന്നതന്‍റെ സന്നിധിയിലേക്ക് ഉയരുന്നു.9 നീതിമാന്‍റെ ബലി സ്വീകാര്യമാണ്;അതു വിസ്മരിക്കപ്പെടുകയില്ല.10 കര്‍ത്താവിനെ മനം തുറന്നു മഹത്വപ്പെടുത്തുക; ആദ്യഫലം സമര്‍പ്പിക്കുമ്പോള്‍ലുബ്ധു കാട്ടരുത്.11 കാഴ്ച സമര്‍പ്പിക്കുമ്പോള്‍ മുഖം വാടരുത്; സന്തോഷത്തോടെ ദശാംശം കൊടുക്കുക.12 അത്യുന്നതന്‍ നല്‍കിയതുപോലെഅവിടുത്തേക്ക് തിരികെക്കൊടുക്കുക; കഴിവിനൊത്ത് ഉദാരമായി കൊടുക്കുക.13 കര്‍ത്താവ് പ്രതിഫലം നല്‍കുന്നവനാണ്; അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും.14 കര്‍ത്താവിനു കൈക്കൂലി കൊടുക്കരുത്; അവിടുന്ന് സ്വീകരിക്കുകയില്ല.15 അനീതിപൂര്‍വമായ ബലിയില്‍ആശ്രയിക്കരുത്; കര്‍ത്താവ് പക്ഷപാതമില്ലാത്തന്യായാധിപനാണ്.16 അവിടുന്ന് ദരിദ്രനോടു പക്ഷപാതംകാണിക്കുന്നില്ല; തിന്‍മയ്ക്കു വിധേയനായവന്‍റെ പ്രാര്‍ഥന അവിടുന്ന് കേള്‍ക്കും.17 അനാഥന്‍റെ പ്രാര്‍ഥനയോവിധവയുടെ പരാതികളോഅവിടുന്ന് അവഗണിക്കുകയില്ല.18 തന്‍റെ കണ്ണീരിനു കാരണമായവനെതിരായിവിധവ വിലപിക്കുമ്പോള്‍19 അവളുടെകവിളിലൂടെ കണ്ണീര്‍ ഒഴുകുകയില്ലേ?20 കര്‍ത്താവിനു പ്രീതികരമായി ശുശ്രൂഷചെയ്യുന്നവന്‍ സ്വീകാര്യനാണ്; അവന്‍റെ പ്രാര്‍ഥന മേഘങ്ങളോളം എത്തുന്നു.21 വിനീതന്‍റെ പ്രാര്‍ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു; അതു കര്‍ത്തൃസന്നിധിയിലെത്തുന്നതുവരെ അവന്‍ സ്വസ്ഥനാവുകയില്ല;22 ന്യായവിധി നടത്തി നിഷ്കളങ്കനുനീതി നല്‍കാന്‍ അത്യുന്നതന്‍സന്ദര്‍ശിക്കുന്നതുവരെ അവന്‍ പിന്‍വാങ്ങുകയില്ല.23 കര്‍ത്താവ് വൈകുകയോസ്വസ്ഥനായിരിക്കുകയോ ഇല്ല. അവിടുന്ന് നിര്‍ദയന്‍റെ അരക്കെട്ട്തകര്‍ക്കുകയും ജനതകളോടുപകരംവീട്ടുകയും ചെയ്യും. ധിക്കാരികളുടെ കൂട്ടത്തെനിര്‍മാര്‍ജനം ചെയ്യുകയും അനീതി പ്രവര്‍ത്തിക്കുന്നവന്‍റെ ചെങ്കോല്‍ തകര്‍ത്തുകളയുകയും ചെയ്യും.24 മനുഷ്യനു പ്രവൃത്തിക്കൊത്തുംപ്രയത്നങ്ങള്‍ക്ക് അവയുടെവൈഭവത്തിന് അനുസരിച്ചുംഅവിടുന്ന് പ്രതിഫലം നല്‍കും;25 തന്‍റെ ജനത്തിന്‍റെ പരാതികള്‍ക്കുവിധി കല്‍പിച്ച് തന്‍റെ കരുണയില്‍അവരെ ആനന്ദിപ്പിക്കും.26 വരള്‍ച്ചയുടെ നാളുകളില്‍ മഴക്കാറുപോലെ കഷ്ടതയില്‍ കര്‍ത്താവിന്‍റെ കരുണആശ്വാസപ്രദമാണ്.