അവര്‍ക്കുശേഷം നിനക്കുണ്ടാകുന്ന സന്തതികള്‍ നിന്‍േറ തായിരിക്കും. അവര്‍ക്കു ലഭിക്കുന്ന അവകാശം അവരുടെ സഹോദരങ്ങളുടെ പേരിലായിരിക്കും അറിയപ്പെടുക.
ഉല്‍പത്തി 48:6
ഞാന്‍ പാദാനില്‍നിന്നു പോയപ്പോള്‍, വഴിക്കു കാനാന്‍ ദേശത്തുവച്ച് എന്നെ ദുഃഖത്തിലാഴ്ത്തിക്കൊണ്ടു റാഹേല്‍ മരിച്ചു. എഫ്രാത്തായിലെത്താന്‍ കുറച്ചുദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. ബേത്ലെഹെം എന്നറിയപ്പെടുന്ന എഫ്രാത്തായിലേക്കുള്ള വഴിയില്‍...
ഉല്‍പത്തി 48:7
ജോസഫിന്‍റെ പുത്രന്‍മാരെക്കണ്ടപ്പോള്‍ ഇസ്രായേല്‍, ഇവരാരാണ്? എന്നുചോദിച്ചു.
ഉല്‍പത്തി 48:8