Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ഇസഹാക്ക് യാക്കോബിനെ അനുഗ്ര ഹിക്കുകയും യാക്കോബ് അവന്‍റെ മുന്‍ പില്‍നിന്നു പുറത്തുകടക്കുകയും ചെയ്തപ്പോള്‍ നായാട്ടുകഴിഞ്ഞ് ഏസാവു തിരിച്ചെത്തി.
ഉല്‍പത്തി 27:30
നീ ആരാണ്? ഇസഹാക്കു ചോദിച്ചു. അവന്‍ പറഞ്ഞു: അങ്ങയുടെ കടിഞ്ഞൂല്‍പുത്രന്‍ ഏസാവാണ് ഞാന്‍.
ഉല്‍പത്തി 27:32
അവനും പിതാവിനിഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി, പിതാവിന്‍റെ അടുക്കല്‍കൊണ്ടുവന്നിട്ടു പറഞ്ഞു: പിതാവേ, എഴുന്നേറ്റ് അങ്ങയുടെ മകന്‍റെ നായാട്ടിറച്ചി ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും.
ഉല്‍പത്തി 27:31

പഴയ നിയമം

   

പ്രഭാഷകന്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51     
   

പ്രഭാഷകന്‍21

പാപം വര്‍ജിക്കുക

1 മകനേ, നീ പാപം ചെയ്തിട്ടുണ്ടോ? ഇനി ചെയ്യരുത്. പഴയ പാപങ്ങളില്‍ നിന്നുള്ളമോചനത്തിനായി പ്രാര്‍ഥിക്കുക.2 സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്‍റെ പല്ലുകള്‍ സിംഹത്തിന്‍റെ പല്ലുകളാണ്; അതു ജീവന്‍ അപഹരിക്കും.3 നിയമലംഘനം ഇരുവായ്ത്തലവാള്‍പോലെയാണ്; അതുണ്ടാക്കുന്ന മുറിവുകള്‍ ഉണങ്ങുകയില്ല.4 ഭീകരതയും അക്രമവും ധനം നശിപ്പിക്കുന്നു; അതുപോലെ അഹങ്കാരിയുടെ ഭവനംശൂന്യമായിത്തീരുന്നു.5 ദരിദ്രന്‍റെ പ്രാര്‍ഥന ദൈവം കേള്‍ക്കുന്നു; അവനു നീതി ലഭിക്കാന്‍ വൈകുകയില്ല.6 ശാസന വെറുക്കുന്നവന്‍പാപികളുടെ വഴിയിലാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ഹൃദയം കൊണ്ടു പശ്ചാത്തപിക്കുന്നു.7 വാക്ചാതുര്യമുള്ളവന്‍ പ്രശസ്തി നേടുന്നു; ജ്ഞാനി തന്‍റെ പാളിച്ച കണ്ടുപിടിക്കുന്നു.8 അന്യന്‍റെ പണംകൊണ്ടു വീടുപണിയുന്നവന്‍ തന്‍റെ ശവകുടീരത്തിനു കല്ലു ശേഖരിക്കുന്നവനെപ്പോലെയാണ്.9 ദുഷ്ടരുടെ സമൂഹം ചണനാരുകൂട്ടിവച്ചതുപോലെയാണ്; അവര്‍ അഗ്നിയില്‍ എരിഞ്ഞുതീരും.10 പാപിയുടെ പാത കല്ലുപാകിമിനുസപ്പെടുത്തിയിരിക്കുന്നു; അത് അവസാനിക്കുന്നത് പാതാളത്തിലാണ്.

ജ്ഞാനിയും ഭോഷനും

11 നിയമവിധേയന്‍ വികാരങ്ങളെ നിയന്ത്രിക്കുന്നു; ജ്ഞാനം ദൈവഭക്തിയില്‍ പൂര്‍ണമാകുന്നു!12 ബുദ്ധിസാമര്‍ഥ്യമില്ലാത്തവനെപഠിപ്പിക്കുക സാധ്യമല്ല; എന്നാല്‍, നീരസം വളര്‍ത്തുന്നഒരുതരം സാമര്‍ഥ്യമുണ്ട്.13 ബുദ്ധിമാന്‍റെ ജ്ഞാനംകവിഞ്ഞൊഴുകുന്ന നദിപോലെ പെരുകുന്നു; അവന്‍റെ ഉപദേശം വറ്റാത്തനീരുറവയാണ്.14 ഭോഷന്‍റെ മനസ്സ് ഓട്ടക്കലം പോലെയാണ്; അതില്‍ അറിവു തങ്ങിനില്‍ക്കുകയില്ല.15 അറിവുള്ളവന്‍ ജ്ഞാനസൂക്തങ്ങള്‍കേള്‍ക്കുമ്പോള്‍ അവയെ പുകഴ്ത്തുകയും പരിപുഷ്ടമാക്കുകയും ചെയ്യും; ഭോഷന്‍ അവ പുച്ഛിച്ചു പുറംതള്ളും.16 ഭോഷന്‍റെ സംസാരം ഭാരമുള്ളചുമടുപോലെയാണ്; ബുദ്ധിമാന്‍റെ സംഭാഷണംആനന്ദം ഉളവാക്കുന്നു.17 സദസ്യര്‍ ബുദ്ധിമാന്‍റെ സംസാരംസ്വാഗതം ചെയ്യുകയും അതെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നു.18 ഭോഷനു ജ്ഞാനം വീണുതകര്‍ന്ന വീടുപോലെയാണ്; അജ്ഞന്‍റെ അറിവ്പരസ്പരബന്ധമില്ലാത്ത പുലമ്പലാണ്.19 മൂഢനു വിദ്യാഭ്യാസം കാലുകളില്‍ ചങ്ങലപോലെയും വലത്തുകൈയില്‍വിലങ്ങുപോലെയും ആണ്;20 ഭോഷന്‍ ഉറക്കെച്ചിരിക്കുന്നു; ബുദ്ധിമാന്‍ നിശ്ശബ്ദം പുഞ്ചിരിക്കുന്നു.21 ബുദ്ധിമാനു വിദ്യ സ്വര്‍ണാഭരണം പോലെയും വലത്തുകൈയില്‍ വളപോലെയും ആണ്.22 ഭോഷന്‍ വീട്ടിലേക്കു തള്ളിക്കയുന്നു; അനുഭവസമ്പന്നന്‍ ഉപചാരപൂര്‍വം അതിന്‍റെ മുമ്പില്‍ നില്‍ക്കുന്നു.23 സംസ്കാരശൂന്യന്‍ വീട്ടിനുള്ളിലേക്ക്ഒളിഞ്ഞുനോക്കുന്നു; സംസ്കാരസമ്പന്നന്‍ പുറത്തുകാത്തുനില്‍ക്കുന്നു.24 വാതിക്കല്‍ ഒളിഞ്ഞുനിന്നുശ്രദ്ധിക്കുന്നത് അപമര്യാദയാണ്; വിവേകി അങ്ങനെ ചെയ്യാന്‍ ലജ്ജിക്കും.25 വ്യര്‍ഥഭാഷകന്‍ അന്യരുടെവാക്കുകള്‍ ആവര്‍ത്തിക്കുന്നു; വിവേകി വാക്കുകള്‍ തൂക്കി ഉപയോഗിക്കുന്നു.26 ഭോഷന്‍റെ മനസ്സ് വായിലുംബുദ്ധിമാന്‍റെ വായ് മനസ്സിലുമാണ്.27 ദൈവഭയമില്ലാത്തവന്‍ പ്രതിയോഗിയെശപിക്കുമ്പോള്‍ തന്നെത്തന്നെയാണ്ശപിക്കുന്നത്.28 പരദൂഷകന്‍ തന്നെത്തന്നെ മലിനനാക്കുന്നു; അവന്‍ അയല്‍ക്കാര്‍ക്കു നിന്ദ്യനാണ്.