അവര്‍ അവരെ അനുകരിച്ചില്ല.ന്യായാധിപന്‍മാരെ നിയമിച്ചപ്പോഴൊക്കെ കര്‍ത്താവ് അവര്‍ ഓരോരുത്തരോടും കൂടെ ഉണ്ടായിരുന്നു. അവരുടെ കാലത്ത് കര്‍ത്താവു ശത്രുക്കളുടെ കൈയില്‍നിന്ന് ജനത്തെ രക്ഷിച്ചിരുന്നു. കാരണം, തങ്ങളെ പീഡിപ്പിക്കുകയും...
ന്യായാധിപന്‍മാര്‍ 2:18
എന്നാല്‍, ന്യായാധിപന്‍മരിക്കുമ്പോള്‍ അവര്‍ വഴിതെറ്റി തങ്ങളുടെ പിതാക്കന്‍മാരെക്കാള്‍ വഷളായി ജീവിക്കും. മറ്റു ദേവന്‍മാരെ സേവിച്ചും നമസ്കരിച്ചും അവരുടെ പിന്നാലെ പോകും. തങ്ങളുടെ ആചാരങ്ങളും മര്‍ക്കടമുഷ്ടിയും അവര്‍ ഉപേക്ഷിച്ചില്ല.
ന്യായാധിപന്‍മാര്‍ 2:19
കര്‍ത്താവിന്‍റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്നു പറഞ്ഞു: ഈ ജനം അവരുടെ പിതാക്കന്‍മാരോടു ഞാന്‍ ചെയ്ത ഉടമ്പടി ലംഘിച്ചിരിക്കുന്നു; എന്‍റെ വാക്കുകള്‍ അവര്‍ അനുസരിച്ചില്ല.
ന്യായാധിപന്‍മാര്‍ 2:20