സമസ്ത ലോകത്തിന്‍റെയും പ്രശംസയ്ക്കു പാത്രമായ ബാബിലോണ്‍ എങ്ങനെ പിടിക്കപ്പെട്ടു? ജനതകള്‍ക്കിടയില്‍ അവള്‍ ഒരു ബീഭത്സവസ്തുവായതെങ്ങനെ?
ജറെമിയാ 51:41
ചെമ്മരിയാടുകളെപ്പോലെ ഞാന്‍ അവരെ കൊലക്കളത്തിലേക്കു നയിക്കും; മുട്ടാടുകളെയും കോലാട്ടുകൊറ്റന്‍മാരെയും പോലെ.
ജറെമിയാ 51:40
ബാബിലോണിനെ കടല്‍ കടന്നാക്രമിച്ചിരിക്കുന്നു. പ്രക്ഷുബ്ധമായ തിരമാലകള്‍ അവളെ മൂടി.
ജറെമിയാ 51:42
അവളുടെ നഗരങ്ങള്‍ ബീഭത്സമായി; ഉണങ്ങിവരണ്ട മരുപ്രദേശം! നിര്‍ജനഭൂമി! മനുഷ്യന്‍ കാലുകുത്താത്ത ദേശം! ബാബിലോണിലെ ബേല്‍മൂര്‍ത്തിയെ ഞാന്‍ ശിക്ഷിക്കും.
ജറെമിയാ 51:43
ആര്‍ത്തിപൂണ്ട അവര്‍ക്കു ഞാന്‍ വിരുന്നൊരുക്കും. കുടിച്ചു മദിച്ച് അവര്‍ ബോധമറ്റു വീഴും. ഉണരാത്തനിദ്രയില്‍ അവര്‍ അമരും കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ജറെമിയാ 51:39