എന്നാല്‍ ജനം ജറെമിയായെ വധിക്കാതെ ഷാഫാന്‍റെ പുത്രന്‍ അഹിക്കാം അവനെ രക്ഷിച്ചു.
ജറെമിയാ 26:24
യൂദാരാജാവായ ജോസിയായുടെ പുത്രന്‍ സെദെക്കിയായുടെ ഭരണത്തിന്‍റെ ആദ്യകാലത്ത് ജറെമിയായ്ക്കു കര്‍ത്താവിന്‍റെ അരുളപ്പാടുണ്ടായി.
ജറെമിയാ 27:1
കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: നുകവും കയറും ഉണ്ടാക്കി നിന്‍റെ കഴുത്തില്‍ വയ്ക്കുക.
ജറെമിയാ 27:2
ജറുസലെമില്‍ യൂദാരാജാവായ സെദെക്കിയായുടെ അടുക്കല്‍ വരുന്ന ദൂതന്‍മാര്‍വശം ഏദോം, മൊവാബ്, അമ്മോന്‍, ടയിര്‍, സീദോന്‍ എന്നിവിടങ്ങളിലെ രാജാക്കന്‍മാര്‍ക്ക് ഈ സന്ദേശം അയയ്ക്കുക.
ജറെമിയാ 27:3
തങ്ങളുടെയജമാനന്‍മാരെ അറിയിക്കാന്‍ അവരോടു പറയണം. ഇസ്രായേലിന്‍റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു:
ജറെമിയാ 27:4