ഞാന്‍ അങ്ങയുടെ കല്‍പനകളെഒരിക്കലും മറക്കുകയില്ല; അവ വഴിയാണ്
അവിടുന്ന് എനിക്കു ജീവന്‍ തന്നത്.
സങ്കീര്‍ത്തനങ്ങള്‍ 119:93
ഞാന്‍ അങ്ങയുടേതാണ്, എന്നെ രക്ഷിക്കണമേ!
എന്തെന്നാല്‍, ഞാന്‍ അങ്ങയുടെനിയമങ്ങളെ അന്വേഷിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 119:94
അങ്ങയുടെ പ്രമാണം എന്‍റെ ആനന്ദമായിരുന്നില്ലെങ്കില്‍,
എന്‍റെ ദുരിതത്തില്‍ ഞാന്‍ നശിച്ചുപോകുമായിരുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119:92
അവിടുന്നു നിശ്ചയിച്ചപ്രകാരം ഇന്നുംഎല്ലാം നിലനില്‍ക്കുന്നു;
എന്തെന്നാല്‍, സകലതും അങ്ങയെ സേവിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119:91
അങ്ങയുടെ വിശ്വസ്തത തലമുറകളോളം നിലനില്‍ക്കുന്നു; അവിടുന്നു ഭൂമിയെ
സ്ഥാപിച്ചു; അതു നിലനില്‍ക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119:90