അവന്‍ രാത്രി അവരെ ആക്രമിക്കുകയും തുറമുഖത്തിനും കപ്പലുകള്‍ക്കും തീവയ്ക്കുകയും ചെയ്തു. തീജ്വാലയുടെപ്രകാശം ഇരുനൂറ്റിനാല്‍പത് സ്താദിയോണ്‍ അകലെ ജറുസലെമില്‍ ദൃശ്യമായിരുന്നു.
2 മക്കബായര്‍ 12:9
പിന്നീട് അവര്‍ തിമോത്തേയോസിനെ തിരേ ഒന്‍പതു സ്താദിയോണിലധികം മുന്നേറിയപ്പോള്‍ അയ്യായിരത്തിലേറെ കാലാള്‍പ്പടയാളികളോടും അഞ്ഞൂറില്‍പ്പരം കുതിരപ്പടയാളികളോടും കൂടെ അറബികള്‍ അവരെ ആക്രമിച്ചു.
2 മക്കബായര്‍ 12:10
ഉഗ്രമായ പോരാട്ടത്തിനുശേഷം, ദൈവസഹായത്താല്‍ യൂദാസും സൈന്യവും വിജയം നേടി. അപ്പോള്‍ പരാജയപ്പെട്ട ആ നാടോടികള്‍ യൂദാസിനോടുമൈത്രിക്ക് അപേക്ഷിച്ചു; കന്നുകാലികളെ നല്‍കാമെന്നും മറ്റ് എല്ലാവിധത്തിലും ജനത്തെ സഹായിക്കാമെന്നും അവര്‍ വാഗ്ദാനം...
2 മക്കബായര്‍ 12:11
തീര്‍ച്ചയായും അവരെക്കൊണ്ട് പല പ്രകാരത്തിലും ഉപകാരമുണ്ടാകുമെന്നു കരുതി അവന്‍ അവരുമായി സമാധാനം സ്ഥാപിക്കാന്‍ തയ്യാറായി. സഖ്യപ്രതിജ്ഞ ചെയ്തതിനുശേഷം അവര്‍ കൂടാരങ്ങളിലേക്കു മടങ്ങിപ്പോയി.
2 മക്കബായര്‍ 12:12
അനന്തരം, യൂദാസ് കോട്ടകൊത്തളങ്ങളാല്‍ ബലിഷ്ഠവും വിവിധവര്‍ഗക്കാരായ വിജാതീയര്‍ വസിച്ചിരുന്നതുമായ കാസ്പിന്‍ നഗരം ആക്രമിച്ചു.
2 മക്കബായര്‍ 12:13