യേശുവിനു കാവല്‍നിന്നിരുന്നവര്‍ അവനെ പരിഹസിക്കുകയും അടിക്കുകയും ചെയ്തു.
ലൂക്കാ 22:63
അവന്‍ പുറത്തുപോയി മനംനൊന്തു കരഞ്ഞു.
ലൂക്കാ 22:62
കര്‍ത്താവ് പത്രോസിന്‍റെ നേരേ തിരിഞ്ഞ് അവനെ നോക്കി. ഇന്നു കോഴികൂവുന്നതിനു മുമ്പു മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് കര്‍ത്താവ് പറഞ്ഞവചനം അപ്പോള്‍ പത്രോസ് ഓര്‍മിച്ചു.
ലൂക്കാ 22:61
പത്രോസ് പറഞ്ഞു: മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അവന്‍ ഇ തു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ കോഴി കൂവി.
ലൂക്കാ 22:60
അവര്‍ അവന്‍റെ കണ്ണുകള്‍ മൂടിക്കൊണ്ട്, നിന്നെ അടിച്ചവന്‍ ആരെന്നു പ്രവചിക്കുക എന്നു പറഞ്ഞു.
ലൂക്കാ 22:64