ദാവീദിനെ സഹായിക്കാന്‍ ദിനംപ്രതി ആളുകള്‍ വന്നുകൊണ്ടിരുന്നു. അങ്ങനെ അവന്‍റെ സൈന്യം ദൈവത്തിന്‍റെ സൈന്യംപോലെ വലുതായിത്തീര്‍ന്നു.
1 ദിനവൃത്താന്തം 12:22
ദാവീദ് ഫിലിസ്ത്യരോടുചേര്‍ന്നു സാവൂളിനെതിരേയുദ്ധത്തിനു പോയപ്പോള്‍ മനാസ്സെഗോത്രജരായ ചിലര്‍ ദാവീദിന്‍റെ പക്ഷം ചേര്‍ന്നു. എന്നാല്‍ ദാവീദ് ഫിലിസ്ത്യരെ സഹായിച്ചില്ല. കാരണം, ഫിലിസ്ത്യപ്രമാണികള്‍ തമ്മില്‍ ആലോചിച്ച തിനുശേഷം അവന്‍ നമ്മുടെ...
1 ദിനവൃത്താന്തം 12:19
ദാവീദ് സിക്ലാഗില്‍ എത്തിയപ്പോള്‍ മനാസ്സെ ഗോത്രജരായ അദ്നാ, യോസബാദ്,യദിയേല്‍, മിഖായേല്‍, യൊസാബാദ്, എലിഹൂ, സില്ലേഥായ് എന്നീ സഹസ്രാധിപന്‍മാര്‍ അവനോടു ചേര്‍ന്നു.
1 ദിനവൃത്താന്തം 12:20
വീരപരാക്രമികളും സേനാനായകന്‍മാരുമായ അവര്‍ കവര്‍ച്ചക്കാര്‍ക്കെതിരേ ദാവീദിനെ സഹായിച്ചു.
1 ദിനവൃത്താന്തം 12:21
ദാവീദ് ഹെബ്രോണിലായിരുന്നപ്പോള്‍ കര്‍ത്താവിന്‍റെ കല്‍പനപ്രകാരം സാവൂളിന്‍റെ രാജ്യം ദാവീദിനു നല്‍കാന്‍ വന്ന സേനാവിഭാഗങ്ങളുടെ കണക്ക്:
1 ദിനവൃത്താന്തം 12:23