എന്‍റെ പിതാവേ, ഒറ്റ വരമേ അങ്ങയുടെ പക്കല്‍ ഉള്ളോ? എന്നെയും അനുഗ്രഹിക്കുക എന്നുപറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു.
ഉല്‍പത്തി 27:38
ഇസഹാക്കു പറഞ്ഞു: ഞാന്‍ അവനെ നിന്‍റെ യജമാനനാക്കി; അവന്‍റെ സഹോദരന്‍മാരെ അവന്‍റെ ദാസന്‍മാരും. ധാന്യവും വീഞ്ഞുംകൊണ്ടു ഞാന്‍ അവനെ ധന്യനാക്കി. മകനേ, നിനക്കു വേണ്ടി എന്താണ് എനിക്കിനി ചെയ്യാന്‍ കഴിയുക?
ഉല്‍പത്തി 27:37
ഏസാവുപറഞ്ഞു: വെറുതെയാണോ അവനെ യാക്കോബ് എന്നു വിളിക്കുന്നത്? രണ്ടു തവണ അവന്‍ എന്നെ ചതിച്ചു; കടിഞ്ഞൂലവകാശം എന്നില്‍ നിന്ന് അവന്‍ കൈക്കലാക്കി. ഇപ്പോഴിതാ എനിക്കുള്ള അനുഗ്രഹവും അവന്‍ തട്ടിയെടുത്തിരിക്കുന്നു. വീണ്ടും അവന്‍ പിതാവിനോടു...
ഉല്‍പത്തി 27:36