കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതിഎന്‍റെ ജീവന്‍ പരിപാലിക്കണമേ!
അങ്ങയുടെ നീതിയാല്‍ എന്നെദുരിതത്തില്‍നിന്നു മോചിപ്പിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 143:11
അങ്ങയുടെ ഹിതം അനുവര്‍ത്തിക്കാന്‍എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അവിടുന്നാണ് എന്‍റെ ദൈവം!
അങ്ങയുടെ നല്ല ആത്മാവ് എന്നെനിരപ്പുള്ള വഴിയിലൂടെ നയിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 143:10
കര്‍ത്താവേ, ശത്രുക്കളില്‍നിന്ന് എന്നെമോചിപ്പിക്കണമേ! അഭയംതേടി ഞാന്‍
അങ്ങയുടെ സന്നിധിയിലേക്ക്ഓടിവന്നിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 143:9
പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെകാരുണ്യത്തെപ്പറ്റി കേള്‍ക്കട്ടെ!
എന്തെന്നാല്‍, അങ്ങയിലാണു ഞാന്‍ ആശ്രയിക്കുന്നത്. ഞാന്‍ നടക്കേണ്ട വഴി എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, എന്‍റെ ആത്മാവിനെഅങ്ങയുടെ സന്നിധിയിലേക്കാണുഞാന്‍ ...
സങ്കീര്‍ത്തനങ്ങള്‍ 143:8
കര്‍ത്താവേ, എനിക്കു വേഗം ഉത്തരമരുളണമേ!
ഇതാ, എന്‍റെ പ്രാണന്‍ പോകുന്നു!
എന്നില്‍നിന്നു മുഖം മറയ്ക്കരുതേ!
മറച്ചാല്‍, ഞാന്‍ പാതാളത്തില്‍പതിക്കുന്നവരെപ്പോലെയാകും.
സങ്കീര്‍ത്തനങ്ങള്‍ 143:7