Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ഇതാ, ഞാനാണ്, ഞാന്‍ മാത്രമാണ് ദൈവം; ഞാനല്ലാതെ വേറെദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ; എന്‍റെ കൈയില്‍ നിന്നു രക്ഷപെടുത്തുക ആര്‍ക്കും സാധ്യമല്ല.
നിയമാവര്‍ത്തനം 32:39
അവര്‍ അര്‍പ്പിച്ച ബലികളുടെ കൊഴുപ്പ്ആസ്വദിക്കുകയും കാഴ്ചവച്ചവീഞ്ഞു കുടിക്കുകയും ചെയ്ത ദേവന്‍മാരെവിടെ? അവര്‍ എഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ. അവരായിരിക്കട്ടെ, നിങ്ങളുടെ സംരക്ഷകര്‍!
നിയമാവര്‍ത്തനം 32:38
ഇതാ, സ്വര്‍ഗത്തിലേക്കു കരമുയര്‍ത്തിഞാന്‍ പ്രഖ്യാപിക്കുന്നു: ഞാനാണ് എന്നേക്കും ജീവിക്കുന്നവന്‍.
നിയമാവര്‍ത്തനം 32:40
അവിടുന്നു ചോദിക്കും, അവരുടെ ദേവന്‍മാരെവിടെ? അവര്‍ അഭയം പ്രാപിച്ച പാറയെവിടെ?
നിയമാവര്‍ത്തനം 32:37
അവരുടെ ശക്തി ക്ഷയിച്ചെന്നും സ്വതന്ത്രനോ തടവുകാരനോ അവശേഷിച്ചിട്ടില്ലെന്നും കണ്ട്കര്‍ത്താവു തന്‍റെ ജനത്തിനു വേണ്ടി നീതി നടത്തും; തന്‍റെ ദാസരോടുകരുണ കാണിക്കും.
നിയമാവര്‍ത്തനം 32:36

പഴയ നിയമം

   

സങ്കീര്‍ത്തനങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51  52  53  54  55  56  57  58  59  60  61  62  63  64  65  66  67  68  69  70  71  72  73  74  75  76  77  78  79  80  81  82  83  84  85  86  87  88  89  90  91  92  93  94  95  96  97  98  99  100  101  102  103  104  105  106  107  108  109  110  111  112  113  114  115  116  117  118  119  120  121  122  123  124  125  126  127  128  129  130  131  132  133  134  135  136  137  138  139  140  141  142  143  144  145  146  147  148  149  150     
   

സങ്കീര്‍ത്തനങ്ങള്‍95

കര്‍ത്താവിനെ സ്തുതിക്കാം

1 വരുവിന്‍, നമുക്കു കര്‍ത്താവിനുസ്തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്ത്താം.2 കൃതജ്ഞതാസ്തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം.3 എന്നാല്‍, കര്‍ത്താവ് ഉന്നതനായ ദൈവമാണ്; എല്ലാ ദേവന്‍മാര്‍ക്കും അധിപനായരാജാവാണ്;4 ഭൂമിയുടെ അഗാധതലങ്ങള്‍ അവിടുത്തെ കൈയിലാണ്; പര്‍വതശൃംഗങ്ങളും അവിടുത്തേതാണ്.5 സമുദ്രം അവിടുത്തേതാണ്, അവിടുന്നാണ് അതു നിര്‍മിച്ചത്; ഉണങ്ങിയ കരയെയും അവിടുന്നാണു മെനഞ്ഞെടുത്തത്.6 വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം; നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്‍റെ മുന്‍പില്‍ മുട്ടുകുത്താം.7 എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം. നാം അവിടുന്നു മേയ്ക്കുന്ന ജനവും; അവിടുന്നു പാലിക്കുന്ന അജഗണം. നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍!8 മെരീബായില്‍, മരുഭൂമിയിലെ മാസ്സായില്‍, ചെയ്തതുപോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.9 അന്നു നിങ്ങളുടെ പിതാക്കന്‍മാര്‍ എന്നെ പരീക്ഷിച്ചു; എന്‍റെ പ്രവൃത്തി കണ്ടിട്ടും അവര്‍ എന്നെ പരീക്ഷിച്ചു.10 നാല്‍പതു സംവത്സരം ആ തലമുറയോട് എനിക്കു നീരസം തോന്നി, വഴിപിഴയ്ക്കുന്ന ഹൃദയത്തോടുകൂടിയ ജനമാണിത്; എന്‍റെ വഴികളെ അവര്‍ ആദരിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞു.11 അവര്‍ എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കുകയില്ലെന്നു കോപത്തോടെ ഞാന്‍ ശപഥം ചെയ്തു.