ഇത്ര വലിയ പ്രതിഫലം അടിയനര്‍ഹിക്കുന്നില്ല.അതുകൊണ്ട് ജോര്‍ ദാനിക്കരെ കുറെദൂരം മാത്രം ഞാന്‍ കൂടെപ്പോരാം.
2 സാമുവല്‍ 19:36
നല്ലതും ചീത്തയും തിരിച്ചറിയാന്‍ കഴിവില്ല. ഭക്ഷണപാനീയങ്ങളുടെ സ്വാദും അറിഞ്ഞുകൂടാ. ആണിന്‍റെ യായാലുംപെണ്ണിന്‍റെ യായാലും പാട്ടുകേട്ട് ആസ്വദിക്കാനും കഴിവില്ല. ഞാന്‍ തിരുമേനിക്കു ഭാരമായിരിക്കും.
2 സാമുവല്‍ 19:35
രാജാവ് പ്രതിവചിച്ചു: അതേ കിംഹാം എന്നോടുകൂടെ പോരട്ടെ. നിന്‍റെ ഇഷ്ടംപോലെ ഞാന്‍ അവനു ചെയ്തുകൊടുക്കും. നീ ചോദിക്കുന്നതെന്തും ഞാന്‍ നിനക്കും ചെയ്തുതരും.
2 സാമുവല്‍ 19:38
ദാവീദും അനുയായികളും ജോര്‍ദാന്‍ കടന്നു. രാജാവ് ബര്‍സില്ലായിയെ ചുംബിച്ച് അനുഗ്രഹിച്ചു. അവന്‍ സ്വഭവനത്തിലേക്കു മടങ്ങി. രാജാവു ഗില്‍ഗാലിലേക്കു പോയി.
2 സാമുവല്‍ 19:39
പിന്നെ മടങ്ങിപ്പോരാന്‍ അങ്ങ് എന്നെ അനുവദിക്കണം. എന്‍റെ സ്വന്തം പട്ടണത്തില്‍ മാതാപിതാക്കളുടെ കല്ലറയ്ക്ക രികില്‍ ഞാന്‍ വിശ്രമിച്ചുകൊള്ളട്ടെ. എന്നാല്‍, ഇതാ എന്‍റെ മകന്‍ കിംഹാം. അവന്‍ അങ്ങയെ സേവിക്കും. അവന്‍ തിരുമേനിയോടുകൂടെ പോരട്ടെ....
2 സാമുവല്‍ 19:37