കര്‍ത്താവിന്‍റെ പേടകം വഹിച്ചിരുന്നവര്‍ ആറു ചുവടു നടന്നപ്പോള്‍ അവന്‍ ഒരു കാളയെയും തടിച്ച കിടാവിനെയും ബലികഴിച്ചു.
2 സാമുവല്‍ 6:13
ദൈവത്തിന്‍റെ പേടകം നിമിത്തംകര്‍ത്താവ് ഓബദ്ഏദോമിന്‍റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു എന്ന് ദാവീദ് അറിഞ്ഞു. അതുകൊണ്ട്, ദാവീദ് ദൈവത്തിന്‍റെ പേടകം അവിടെ നിന്നു ദാവീദിന്‍റെ നഗരത്തിലേക്കു സന്തോഷപൂര്‍വം കൊണ്ടുവന്നു.
2 സാമുവല്‍ 6:12
ദാവീദ് കര്‍ത്താവിന്‍റെ മുന്‍പാകെ സര്‍വശക്തിയോടും കൂടെ നൃത്തം ചെയ്തു. ചണനൂല്‍കൊണ്ടുള്ള ഒരു അരക്കച്ച മാത്രമേ അവന്‍ ധരിച്ചിരുന്നുള്ളൂ.
2 സാമുവല്‍ 6:14
അങ്ങനെ ദാവീദും ഇസ്രായേല്‍ഭവനവും ആര്‍പ്പു വിളിച്ചും കാഹളം മുഴക്കിയും കര്‍ത്താവിന്‍റെ പേടകം കൊണ്ടുവന്നു.
2 സാമുവല്‍ 6:15
കര്‍ത്താവിന്‍റെ പേടകം അവിടെ മൂന്നു മാസം ഇരുന്നു. കര്‍ത്താവ് ഓബദ്ഏദോമിനെയും കുടുംബത്തെയും അനുഗ്രഹിച്ചു.
2 സാമുവല്‍ 6:11