Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ഇസ്രായേല്‍ജനം ദുഃഖംആചരിക്കുകയും അവനെ സംസ് കരിക്കുകയും ചെയ്യും. ജറോബോവാമിന്‍റെ കുടുംബത്തില്‍ അവന്‍ മാത്രമേ കല്ലറയില്‍ സംസ്കരിക്കപ്പെടുകയുള്ളൂ; എന്തെന്നാല്‍, ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് ജറോബോവാമിന്‍റെ സന്തതികളില്‍ അവനില്‍...
1 രാജാക്കന്‍മാര്‍ 14:13
എഴുന്നേറ്റു വീട്ടില്‍ പോവുക. നീ പട്ടണത്തില്‍ കാലുകുത്തുമ്പോള്‍ കുട്ടി മരിക്കും.
1 രാജാക്കന്‍മാര്‍ 14:12
ജറോബോവാമിന്‍റെ ബന്ധുക്കളില്‍ ആരെങ്കിലും പട്ടണത്തില്‍വച്ചു മരിച്ചാല്‍ അവരെ നായ്ക്ക ളും വെളിമ്പ്രദേശത്തുവച്ചു മരിച്ചാല്‍ ആകാശത്തിലെ പറവകളും ഭക്ഷിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്തത്.
1 രാജാക്കന്‍മാര്‍ 14:11

പഴയ നിയമം

   

സങ്കീര്‍ത്തനങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51  52  53  54  55  56  57  58  59  60  61  62  63  64  65  66  67  68  69  70  71  72  73  74  75  76  77  78  79  80  81  82  83  84  85  86  87  88  89  90  91  92  93  94  95  96  97  98  99  100  101  102  103  104  105  106  107  108  109  110  111  112  113  114  115  116  117  118  119  120  121  122  123  124  125  126  127  128  129  130  131  132  133  134  135  136  137  138  139  140  141  142  143  144  145  146  147  148  149  150     
   

സങ്കീര്‍ത്തനങ്ങള്‍86

നിസ്സഹായന്‍റെ യാചന

1 കര്‍ത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ! ഞാന്‍ ദരിദ്രനും നിസ്സഹായനുമാണ്.2 എന്‍റെ ജീവനെ സംരക്ഷിക്കണമേ,ഞാന്‍ അങ്ങയുടെ ഭക്തനാണ്; അങ്ങയില്‍ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ! അങ്ങാണ് എന്‍റെ ദൈവം.3 കര്‍ത്താവേ, എന്നോടു കരുണ കാണിക്കണമേ! ദിവസം മുഴുവനും ഞാന്‍ അങ്ങയെവിളിച്ചപേക്ഷിക്കുന്നു.4 അങ്ങയുടെ ദാസന്‍റെ ആത്മാവിനെസന്തോഷിപ്പിക്കണമേ! കര്‍ത്താവേ, ഞാന്‍ അങ്ങയിലേക്ക്എന്‍റെ മനസ്സിനെ ഉയര്‍ത്തുന്നു.5 കര്‍ത്താവേ, അങ്ങു നല്ലവനുംക്ഷമാശീലനുമാണ്; അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട്അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു.6 കര്‍ത്താവേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്‍റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ!7 അനര്‍ഥകാലത്തു ഞാന്‍ അങ്ങയെവിളിക്കുന്നു; അങ്ങ് എനിക്ക് ഉത്തരമരുളുന്നു.8 കര്‍ത്താവേ, ദേവന്‍മാരില്‍ അങ്ങേക്കുതുല്യനായി ആരുമില്ല; അങ്ങേപ്രവൃത്തികള്‍ക്കുതുല്യമായി മറ്റൊന്നില്ല.9 കര്‍ത്താവേ, അങ്ങു സൃഷ്ടിച്ച ജനതകള്‍വന്ന് അങ്ങയെ കുമ്പിട്ട്ആരാധിക്കും; അവര്‍ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തും.10 എന്തെന്നാല്‍, അങ്ങു വലിയവനാണ്. വിസ്മയകരമായ കാര്യങ്ങള്‍അങ്ങു നിര്‍വഹിക്കുന്നു; അങ്ങുമാത്രമാണു ദൈവം.11 കര്‍ത്താവേ, ഞാന്‍ അങ്ങയുടെ സത്യത്തില്‍ നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ നാമത്തെ ഭയപ്പെടാന്‍ എന്‍റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ!12 എന്‍റെ ദൈവമായ കര്‍ത്താവേ, പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമത്തെ ഞാന്‍ എന്നും മഹത്വപ്പെടുത്തും13 എന്നോട് അങ്ങു കാണിക്കുന്നകാരുണ്യം വലുതാണ്; പാതാളത്തിന്‍റെ ആഴത്തില്‍നിന്ന് അവിടുന്ന് എന്‍റെ പ്രാണനെ രക്ഷിച്ചു.14 ദൈവമേ, അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു; കഠോരഹൃദയര്‍ എന്‍റെ ജീവനെ വേട്ടയാടുന്നു; അവര്‍ക്ക് അങ്ങയെപ്പറ്റി വിചാരമില്ല.15 എന്നാല്‍ കര്‍ത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്; അങ്ങു ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തനുമാണ്.16 എന്നിലേക്ക് ആര്‍ദ്രതയോടെ തിരിയണമേ! ഈ ദാസന് അങ്ങയുടെ ശക്തി നല്‍കണമേ!17 അങ്ങയുടെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ! അങ്ങയുടെ കൃപാകടാക്ഷത്തിന്‍റെ അടയാളം കാണിക്കണമേ! എന്നെ വെറുക്കുന്നവര്‍ അതു കണ്ടുലജ്ജിതരാകട്ടെ! കര്‍ത്താവേ, അങ്ങ് എന്നെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.