എന്നാല്‍, അവന്‍ തന്‍റെ വാഗ്ദാനങ്ങളെല്ലാം ലംഘിച്ചു. ജോനാഥാനില്‍നിന്ന് അകന്നു. ജോനാഥാന്‍ ചെയ്ത ഉപകാരങ്ങള്‍ക്കു പ്രത്യുപകാരം ചെയ്തില്ലെന്നു മാത്രമല്ല, അവനെ വളരെയേറെ ദ്രോഹിക്കുകയും ചെയ്തു.
1 മക്കബായര്‍ 11:53
ദമെത്രിയൂസ് രാജാവ് സിംഹാസനത്തില്‍ തുടര്‍ന്നു. അവന്‍റെ ഭരണത്തിന്‍കീഴില്‍ ദേശത്തു സമാധാനം നിലനിന്നു.
1 മക്കബായര്‍ 11:52
അവര്‍ ആയുധം ഉപേക്ഷിച്ച് സമാധാന ഉടമ്പടിയില്‍ ഏര്‍പ്പെട്ടു. രാജാവിന്‍റെയും ജനത്തിന്‍റെയും മുന്‍പില്‍, യഹൂദര്‍ ഏറെ ബഹുമാനിതരായി. ധാരാളം കൊള്ളവസ്തുക്കളുമായി അവര്‍ ജറുസലെമിലേക്കു മടങ്ങി.
1 മക്കബായര്‍ 11:51