പടയാളികള്‍ ഗോപുരം പിടിച്ചടക്കുമെന്നുള്ള ഘട്ടത്തിലായി, അവര്‍ അങ്കണ കവാടത്തോടടുത്തു; വാതിലുകള്‍ തീ വയ്ക്കാന്‍ ഉത്തരവും നല്‍കപ്പെട്ടു. അപകടസ്ഥിതി മനസ്സിലാക്കിയ റാസിസ് പെട്ടെന്ന് സ്വന്തം വാളിന്‍മേല്‍ വീണു.
2 മക്കബായര്‍ 14:41
വിജാതീയരുമായി ഒരു സംസര്‍ഗവുമില്ലാതിരുന്ന കഴിഞ്ഞകാലത്ത് യഹൂദവിശ്വാസത്തിന്‍റെ പേരില്‍ കുറ്റം ചുമത്തപ്പെടുകയും യഹൂദവിശ്വാസത്തിനുവേണ്ടി തീക്ഷണതാപൂര്‍വം ശരീരവും ജീവനും അപകടത്തിലാക്കുകയും ചെയ്തവനാണ് റാസിസ്.
2 മക്കബായര്‍ 14:38
നിക്കാനോര്‍ തനിക്കു യഹൂദരോടുള്ള വെറുപ്പു തെളിയിക്കാന്‍ ഇച്ഛിച്ച് അഞ്ഞൂറിലധികം പടയാളികളെ അയച്ച് റാസിസിനെ ബന്ധനസ്ഥനാക്കാന്‍ ശ്രമിച്ചു.
2 മക്കബായര്‍ 14:39
യഹൂദര്‍ക്ക് അത് ആഘാതമാകുമെന്ന് അവന്‍ പ്രതീക്ഷിച്ചു.
2 മക്കബായര്‍ 14:40
പാപികളുടെ കരങ്ങളില്‍ പതിച്ചു തന്‍റെ കുലീനജന്‍മത്തിനു യോഗ്യമല്ലാത്ത അതിക്രമങ്ങള്‍ സഹിക്കുന്നതിനെക്കാള്‍ മാന്യമായി മരിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടു.
2 മക്കബായര്‍ 14:42