എന്നാല്‍, കരുതിക്കൂട്ടിയല്ലാതെ അവന്‍റെ കൈയാല്‍ അങ്ങനെ സംഭവിക്കാന്‍ ദൈവം ഇടവരുത്തിയാല്‍ അവന് ഓടിയൊളിക്കാന്‍ ഞാന്‍ ഒരു സ്ഥലം നിശ്ചയിക്കും.
പുറപ്പാട് 21:13
ഒരുവന്‍ തന്‍റെ അയല്‍ക്കാരനെ ചതിയില്‍ കൊല്ലാന്‍ ധൈര്യപ്പെടുന്നുവെങ്കില്‍ അവനെ എന്‍റെ ബലിപീഠത്തിങ്കല്‍ നിന്നുപോലും പിടിച്ചുകൊണ്ടുപോയി വധിക്കണം.
പുറപ്പാട് 21:14
പിതാവിനെയോ മാതാവിനെയോ അടിക്കുന്നവന്‍ വധിക്കപ്പെടണം.
പുറപ്പാട് 21:15
മനുഷ്യനെ മോഷ്ടിച്ചു വില്‍്ക്കുകയോ തന്‍റെ യടുക്കല്‍ സൂക്ഷിക്കുകയോ ചെയ്യുന്നവന്‍ വധിക്കപ്പെടണം.
പുറപ്പാട് 21:16
മനുഷ്യനെ അടിച്ചു കൊല്ലുന്നവന്‍ വധിക്കപ്പെടണം.
പുറപ്പാട് 21:12