അവന്‍ വന്നപ്പോള്‍ രാജാവ് ചോദിച്ചു: മിക്കായാ, ഞങ്ങള്‍ റാമോത്ത്വേഗിലയാദിനെതിരേയുദ്ധത്തിനു പോകണമോ വേണ്ടായോ? മിക്കായാ പറഞ്ഞു: പോയി വിജയം വരിക്കുക. കര്‍ത്താവ് അവരെ നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കും. രാജാവ് പറഞ്ഞു:
2 ദിനവൃത്താന്തം 18:14
മിക്കായാ പറഞ്ഞു: കര്‍ത്താവാണേ എന്‍റെ ദൈവം അരുളിച്ചെയ്യുന്നതെന്തോ അതു ഞാന്‍ പറയും.
2 ദിനവൃത്താന്തം 18:13
മിക്കായായെ വിളിക്കാന്‍ ചെന്ന രാജസേവകന്‍ അവനോടു പറഞ്ഞു: എല്ലാ പ്രവാചകന്‍മാരും ഏകസ്വരത്തില്‍ രാജാവിനനുകൂലമായി പ്രവചിച്ചിരിക്കുന്നു. അങ്ങും അവരെപ്പോലെ അനുകൂലമായി പ്രവചിക്കുക.
2 ദിനവൃത്താന്തം 18:12
എല്ലാ പ്രവാചകന്‍മാരും അതു ശരി വച്ചു പറഞ്ഞു: റാമോത്ത് വേഗിലയാദിനെതിരേ നീങ്ങുക. കര്‍ത്താവ് അത് രാജാവിന്‍റെ കൈകളില്‍ ഏല്‍പ്പിക്കും.
2 ദിനവൃത്താന്തം 18:11
അവരിലൊരാള്‍ കെനാനയുടെ മകന്‍ സെദെക്കിയാ ഇരുമ്പുകൊണ്ടുള്ളകൊമ്പുകള്‍വച്ച് ആഹാബിനോടു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു. നീ ഇതുകൊണ്ട് സിറിയാക്കാരെ കുത്തി നശിപ്പിക്കും.
2 ദിനവൃത്താന്തം 18:10