സഹോദരനെ ഹൃദയംകൊണ്ട് വെറുക്കരുത്. അയല്‍ക്കാരനെ ശാസിക്കണം. അല്ലെങ്കില്‍ അവന്‍ മൂലം നീ തെറ്റുകാരനാകും.
ലേവ്യര്‍ 19:17
ഏഷണി പറഞ്ഞു നടക്കുകയോ അയല്‍ക്കാരന്‍റെ ജീവനെ അപകടത്തിലാക്കുകയോ അരുത്. ഞാനാണ് കര്‍ത്താവ്.
ലേവ്യര്‍ 19:16
അനീതിയായി വിധിക്കരുത്. ദരിദ്രനോടു ദാക്ഷിണ്യമോ ശക്തനോടു പ്രത്യേക പരിഗണനയോ കാണിക്കാതെ അയല്‍ക്കാരെ നീതിപൂര്‍വം വിധിക്കണം.
ലേവ്യര്‍ 19:15
ചെകിടരെ ശപിക്കുകയോ കുരുടന്‍റെ വഴിയില്‍ തടസ്സം വയ്ക്കുകയോ അരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. ഞാനാണ് കര്‍ത്താവ്.
ലേവ്യര്‍ 19:14
നിന്‍റെ ജനത്തോടു പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക. ഞാനാണ് കര്‍ത്താവ്.
ലേവ്യര്‍ 19:18