അത് ഒതുക്കി നിര്‍ത്താന്‍ ശ്രമിച്ച് ഞാന്‍ തളരുന്നു. കര്‍ത്താവ് അരുളിച്ചെയ്യുന്നു. തെരുവിലെ കുട്ടികളുടെയുംയുവാക്കളുടെ കൂട്ടങ്ങളുടെയുംമേല്‍ അതു ചൊരിയുക. ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും വയോധികരുടെയും പടുവൃദ്ധരുടെയുംമേല്‍...
ജറെമിയാ 6:12
നിസ്സാരന്‍മാര്‍ മുതല്‍ മഹാന്‍മാര്‍വരെ എല്ലാവരും അന്യായലാഭത്തില്‍ ആര്‍ത്തി പൂണ്ടിരിക്കുകയാണ്. പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാ റുന്നു.
ജറെമിയാ 6:13
അവര്‍ അശ്രദ്ധമായിട്ടാണ് എന്‍റെ ജനത്തിന്‍റെ മുറിവുകള്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കേസമാധാനം, സമാധാനം എന്ന് അവര്‍ പറയുന്നു.
ജറെമിയാ 6:14
ഹീനകൃത്യങ്ങള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കു ലജ്ജ തോന്നിയോ? ഇല്ല, തെല്ലും തോന്നിയില്ല. ലജ്ജിക്കാന്‍ അവര്‍ക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് മറ്റുള്ളവരെപ്പോലെ അവരും വീണുപോകും. ഞാന്‍ അവരെ ശിക്ഷിക്കുമ്പോള്‍ അവര്‍ നിലംപതിക്കുംകര്‍ത്താവ്...
ജറെമിയാ 6:15
കര്‍ത്താവ് അരുളിച്ചെയ്യുന്നു: വഴിക്ക വലകളില്‍ നിന്നു ശ്രദ്ധിച്ചുനോക്കുക; പഴയ പാതകള്‍ അന്വേഷിക്കുക. നേരായ മാര്‍ഗം തേടി അതില്‍ സഞ്ചരിക്കുക. അപ്പോള്‍ നിങ്ങള്‍ വിശ്രാന്തിയടയും. എന്നാല്‍, ഞങ്ങള്‍ക്ക് ആ മാര്‍ഗം വേണ്ടെന്ന് അവര്‍ പറഞ്ഞു.
ജറെമിയാ 6:16