Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
മുറിയുടെ കതകുകള്‍ പൂട്ടിയിരിക്കുന്നതു കണ്ടപ്പോള്‍ അവന്‍ ദിന ചര്യയ്ക്കു രഹസ്യമുറിയിലായിരിക്കുമെന്ന് അവര്‍ വിചാരിച്ചു.
ന്യായാധിപന്‍മാര്‍ 3:24
അനന്തരം, ഏഹൂദ് പൂമുഖത്തിറങ്ങി അവനെ അകത്തിട്ട് വാതിലടച്ചു പൂട്ടി. അവന്‍ പോയിക്കഴിഞ്ഞ് പരിചാരകര്‍ വന്നു.
ന്യായാധിപന്‍മാര്‍ 3:23
വാളോടൊപ്പം പിടിയും അകത്തുകടന്നു. വാള്‍ ഊരി എടുക്കാതിരുന്നതുകൊണ്ട് കൊഴുപ്പ് അതിനെ മൂടി.
ന്യായാധിപന്‍മാര്‍ 3:22

പഴയ നിയമം

   

സങ്കീര്‍ത്തനങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51  52  53  54  55  56  57  58  59  60  61  62  63  64  65  66  67  68  69  70  71  72  73  74  75  76  77  78  79  80  81  82  83  84  85  86  87  88  89  90  91  92  93  94  95  96  97  98  99  100  101  102  103  104  105  106  107  108  109  110  111  112  113  114  115  116  117  118  119  120  121  122  123  124  125  126  127  128  129  130  131  132  133  134  135  136  137  138  139  140  141  142  143  144  145  146  147  148  149  150     
   

സങ്കീര്‍ത്തനങ്ങള്‍59

ദൈവം എന്‍റെ ശക്തിദുര്‍ഗം

1 എന്‍റെ ദൈവമേ, ശത്രുക്കളുടെകൈയില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! എന്നെ എതിര്‍ക്കുന്നവനില്‍നിന്ന്എന്നെ രക്ഷിക്കണമേ!2 ദുഷ്കര്‍മികളില്‍നിന്ന് എന്നെവിടുവിക്കണമേ! രക്തദാഹികളില്‍നിന്ന് എന്നെകാത്തുകൊള്ളണമേ!3 അതാ, അവര്‍ എന്‍റെ ജീവനുവേണ്ടി പതിയിരിക്കുന്നു; ക്രൂരര്‍ എനിക്കെതിരായി സംഘം ചേരുന്നു; കര്‍ത്താവേ, ഇത് എന്‍റെ അതിക്രമമോ പാപമോ നിമിത്തമല്ല.4 എന്‍റെ തെറ്റുകള്‍കൊണ്ടല്ല,അവര്‍ ഓടിയടുക്കുന്നത്; ഉണര്‍ന്നെഴുന്നേറ്റ് എന്‍റെ സഹായത്തിനു വരണമേ! അങ്ങുതന്നെ കാണണമേ!5 സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങ് ഇസ്രായേലിന്‍റെ ദൈവമാണ്, ജനതകളെ ശിക്ഷിക്കാന്‍ അങ്ങ് ഉണരണമേ! വഞ്ചനയോടെ തിന്‍മ നിരൂപിക്കുന്നവരില്‍ ഒരുവനെയും വെറുതെവിടരുതേ!6 സന്ധ്യതോറും അവര്‍ മടങ്ങിവരുന്നു; നായ്ക്കളെപ്പോലെ ഓലിയിട്ടുകൊണ്ടുനഗരത്തിലെങ്ങും ഇരതേടി നടക്കുന്നു.7 അവരുടെ വായ് അസഭ്യം ചൊരിയുന്നു; അവരുടെ അധരങ്ങള്‍ വാളാണ്; ആരുണ്ടു കേള്‍ക്കാന്‍ എന്ന് അവര്‍ വിചാരിക്കുന്നു.8 കര്‍ത്താവേ, അങ്ങ് അവരെ പരിഹസിക്കുന്നു; അവിടുന്നു സകല ജനതകളെയുംപുച്ഛിക്കുന്നു.9 എന്‍റെ ബലമായവനേ,ഞാന്‍ അങ്ങേക്കു സ്തുതി പാടും; ദൈവമേ, അങ്ങ് എനിക്കു കോട്ടയാണ്.10 എന്‍റെ ദൈവം കനിഞ്ഞ് എന്നെസന്ദര്‍ശിക്കും; എന്‍റെ ശത്രുക്കളുടെ പരാജയംകാണാന്‍ അവിടുന്ന് എനിക്കിടയാക്കും.11 അവരെ കൊന്നുകളയരുതേ!അല്ലെങ്കില്‍ ജനം അവിടുത്തെ വിസ്മരിക്കും. ഞങ്ങളുടെ പരിചയായ കര്‍ത്താവേ, അവിടുത്തെ ശക്തിയാല്‍ അവരെചിതറിച്ചു ക്ഷയിപ്പിക്കണമേ!12 അവരുടെ വായിലെ പാപംനിമിത്തം, അധരങ്ങളിലെ വാക്കുകള്‍മൂലം, അഹങ്കാരികളായ അവര്‍ കെണിയില്‍ കുടുങ്ങട്ടെ! അവര്‍ ചൊരിയുന്ന ശാപവും നുണയും മൂലം,13 ക്രോധത്തോടെ അവരെ സംഹരിക്കണമേ! അവരെ ഉന്‍മൂലനം ചെയ്യണമേ! അങ്ങനെ ദൈവം യാക്കോബിന്‍റെ മേല്‍വാഴുന്നുവെന്നു ഭൂമിയുടെഅതിരുകളോളം മനുഷ്യര്‍ അറിയട്ടെ!14 സന്ധ്യതോറും അവര്‍ മടങ്ങിവരുന്നു; നായ്ക്കളെപ്പോലെ ഓലിയിട്ടുകൊണ്ട്അവര്‍ നഗരത്തിലെങ്ങും ഇരതേടി നടക്കുന്നു.15 അവര്‍ ആഹാരത്തിനുവേണ്ടിചുറ്റിത്തിരിയുന്നു. തൃപ്തിയാകുവോളം കിട്ടിയില്ലെങ്കില്‍അവര്‍ മുറുമുറുക്കുന്നു.16 ഞാന്‍ അങ്ങയുടെ ശക്തി പാടിപ്പുകഴ്ത്തും; പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെ കാരുണ്യം ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും; എന്‍റെ കഷ്ടതയുടെ കാലത്ത്അങ്ങ് എന്‍റെ കോട്ടയും അഭയവുമായിരുന്നു.17 എന്‍റെ ബലമായവനേ, ഞാന്‍ അങ്ങേക്കു സ്തുതികളാലപിക്കും; ദൈവമേ, അങ്ങാണ് എന്‍റെ ദുര്‍ഗം, എന്നോടു കാരുണ്യം കാണിക്കുന്ന ദൈവം.