Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അനന്തരം, അവള്‍ സഞ്ചിയില്‍നിന്ന് ആ തലയെടുത്ത് അവരെ കാണിച്ചുകൊണ്ടു പറഞ്ഞു: നോക്കൂ, അസ്സീറിയന്‍ സൈന്യാധിപനായ ഹോളോഫര്‍ണസിന്‍റെ ശിര സ്സും മേല്‍ക്കട്ടിയും. ഇതിന്‍റെ കീഴിലാണ് കുടിച്ചു മത്തുപിടിച്ച് അവന്‍ ശയിച്ചത്. ഒരു സ്ത്രീയുടെ...
യൂദിത്ത് 13:15
അവള്‍ ഉച്ചത്തില്‍ പറഞ്ഞു: ദൈവത്തെ സ്തുതിക്കുവിന്‍, അവിടുത്തെ പുകഴ്ത്തുവിന്‍. ഇസ്രായേല്‍ ഭവനത്തില്‍നിന്നു തന്‍റെ കാരുണ്യം പിന്‍വലിക്കാത്തവനും, ഈ രാത്രി എന്‍റെ കരത്താല്‍ നമ്മുടെ ശത്രുക്കളെ നശിപ്പിച്ചവനും ആയ, ദൈവത്തെ...
യൂദിത്ത് 13:14
വലുപ്പച്ചെറുപ്പമെന്നിയേ അവരെല്ലാവരും ഒന്നിച്ചോടി; കാരണം അവള്‍ തിരിച്ചെത്തിയെന്നു വിശ്വസിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അവര്‍ വാതില്‍ തുറന്ന് അവരെ അകത്തു കടത്തി, വെളിച്ചത്തിനുവേണ്ടി തീ കത്തിക്കുകയും അവരുടെ ചുറ്റും കൂടിനില്‍ക്കുകയും...
യൂദിത്ത് 13:13
അവളുടെ നഗരത്തിലെ ആളുകള്‍ അവളുടെ ശബ്ദം കേട്ടപ്പോള്‍ ഇറങ്ങി നഗരകവാടത്തിലേക്ക് ഓടിച്ചെന്ന്, ശ്രേഷ്ഠന്‍മാരെ വിളിച്ചുകൂട്ടി.
യൂദിത്ത് 13:12
യൂദിത്ത് ദൂരെവച്ചുതന്നെ കവാടത്തിലെ കാവല്‍ക്കാരോടു വിളിച്ചു പറഞ്ഞു: തുറക്കൂ, വാതില്‍ തുറക്കൂ, ദൈവം, നമ്മുടെ ദൈവം, ഇപ്പോഴും നമ്മോടുകൂടെയുണ്ട്. ഇസ്രായേലില്‍ തന്‍റെ പ്രാബല്യവും നമ്മുടെ ശത്രുക്കള്‍ക്കെതിരേ തന്‍റെ ശക്തിയും...
യൂദിത്ത് 13:11

പഴയ നിയമം

   

സങ്കീര്‍ത്തനങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51  52  53  54  55  56  57  58  59  60  61  62  63  64  65  66  67  68  69  70  71  72  73  74  75  76  77  78  79  80  81  82  83  84  85  86  87  88  89  90  91  92  93  94  95  96  97  98  99  100  101  102  103  104  105  106  107  108  109  110  111  112  113  114  115  116  117  118  119  120  121  122  123  124  125  126  127  128  129  130  131  132  133  134  135  136  137  138  139  140  141  142  143  144  145  146  147  148  149  150     
   

സങ്കീര്‍ത്തനങ്ങള്‍56

ഞാന്‍ നിര്‍ഭയനായി ദൈവത്തില്‍ ആശ്രയിക്കും

1 ദൈവമേ, എന്നോടു കരുണതോന്നണമേ! മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു; ദിവസം മുഴുവനും ശത്രുക്കള്‍എന്നെ പീഡിപ്പിക്കുന്നു.2 ദിവസം മുഴുവനും എന്‍റെ ശത്രുക്കള്‍എന്നെ ചവിട്ടിമെതിക്കുന്നു; അനേകര്‍ എന്നോടു ഗര്‍വോടെയുദ്ധം ചെയ്യുന്നു.3 ഭയമുണ്ടാകുമ്പോള്‍ഞാന്‍ അങ്ങയില്‍ ആശ്രയിക്കും.4 ആരുടെ വചനത്തെഞാന്‍ പ്രകീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍ നിര്‍ഭയനായിഞാന്‍ ആശ്രയിക്കുന്നു; മര്‍ത്യന് എന്നോട് എന്തുചെയ്യാന്‍ കഴിയും?5 ദിവസം മുഴുവനും അവര്‍ എന്നെദ്രോഹിക്കാന്‍ നോക്കുന്നു; അവരുടെ ചിന്തകളത്രയും എങ്ങനെഎന്നെ ഉപദ്രവിക്കാമെന്നാണ്.6 അവര്‍ കൂട്ടംകൂടി പതിയിരിക്കുന്നു; അവര്‍ എന്‍റെ പ്രാണനുവേണ്ടിപതിയിരുന്ന് എന്‍റെ കാലടികളെനിരീക്ഷിക്കുന്നു.7 അവരുടെ അകൃത്യത്തിനു തക്കപ്രതിഫലം നല്‍കണമേ! ദൈവമേ, ക്രോധത്തോടെജനതകളെ തകര്‍ക്കണമേ!8 അവിടുന്ന് എന്‍റെ അലച്ചിലുകള്‍എണ്ണിയിട്ടുണ്ട്; എന്‍റെ കണ്ണീര്‍ക്കണങ്ങള്‍അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്; അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ.9 ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോള്‍എന്‍റെ ശത്രുക്കള്‍ പിന്തിരിയും; ദൈവം എന്‍റെ പക്ഷത്താണെന്നുഞാനറിയുന്നു.10 ഞാന്‍ ആരുടെ വചനം കീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍, ഞാന്‍ ആരുടെ വചനം പ്രകീര്‍ത്തിക്കുന്നുവോ,11 ആ കര്‍ത്താവില്‍, നിര്‍ഭയനായി ഞാന്‍ ആശ്രയിക്കും; മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?12 ദൈവമേ, അങ്ങേക്കുള്ള നേര്‍ച്ചകള്‍നിറവേറ്റാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലിഅര്‍പ്പിക്കും.13 ഞാന്‍ ദൈവസന്നിധിയില്‍ജീവന്‍റെ പ്രകാശത്തില്‍ നടക്കേണ്ടതിന്, അവിടുന്ന് എന്‍റെ ജീവനെമരണത്തില്‍നിന്നും, എന്‍റെ പാദങ്ങളെ വീഴ്ചയില്‍നിന്നും രക്ഷിച്ചിരിക്കുന്നു.