അതുകൊണ്ട് അവ ദേവന്‍മാരാണെന്നതിന് ഒരു തെളിവുമില്ല; അവയെ ഭയപ്പെടേണ്ടാ.
ബാറൂക്ക് 6:69
വെള്ളരിത്തോട്ടത്തില്‍ സ്ഥാപിക്കുന്ന നോക്കുകുത്തി ഒന്നും സംരക്ഷിക്കാത്തതുപോലെ തന്നെയാണ് മരം കൊണ്ടു നിര്‍മിച്ച തും സ്വര്‍ണവും വെള്ളിയും പൊതിഞ്ഞതുമായ അവരുടെ ദേവന്‍മാര്‍.
ബാറൂക്ക് 6:70
അതുപോലെ തന്നെതടികൊണ്ടു നിര്‍മിച്ചതും സ്വര്‍ണവും വെള്ളിയും കൊണ്ടു പൊതിഞ്ഞതുമായ അവരുടെ ദേവന്‍മാര്‍ ഏതു പക്ഷിയും വന്നിരിക്കുന്ന ഉദ്യാനത്തിലെ മുള്‍ച്ചെടിപോലെയും അന്ധകാരത്തില്‍ എറിയപ്പെട്ട മൃതശരീരം പോലെയുമാണ്.
ബാറൂക്ക് 6:71