കര്‍ത്താവുമായി സംസാരിക്കാന്‍ സമാഗമകൂടാരത്തില്‍ പ്രവേശിച്ചപ്പോള്‍, സാക്ഷ്യപേടകത്തിന്‍റെ മുകളില്‍ രണ്ടു കെരൂബുകളുടെ മധ്യത്തിലുള്ള കൃപാസനത്തില്‍നിന്ന് ഒരു സ്വരം തന്നോടു സംസാരിക്കുന്നതു മോശ കേട്ടു.
സംഖ്യ 7:89
കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
സംഖ്യ 8:1
ദീപം കൊളുത്തുമ്പോള്‍ വിളക്കുകാലിനുമുമ്പില്‍ പ്രകാശം പരക്കത്തക്കവിധം ഏഴു വിളക്കുകളും ക്രമപ്പെടുത്തണമെന്ന് അഹറോനോടു പറയുക. അഹറോന്‍ അങ്ങനെ ചെയ്തു.
സംഖ്യ 8:2