ശുദ്ധിചെയ്ത സ്വര്‍ണംകൊണ്ട് അതിന്‍റെ അകവും പുറവും പൊതിയണം. അതിനു മീതേ ചുറ്റും സ്വര്‍ണംകൊണ്ടുള്ള ഒരരികുപാളി ഉറപ്പിക്കണം.
പുറപ്പാട് 25:11
കരുവേലമരം കൊണ്ട് ഒരു പേടകം നിര്‍മിക്കണം. അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരിക്കണം.
പുറപ്പാട് 25:10
ഞാന്‍ കാണിച്ചുതരുന്ന മാതൃകയനുസരിച്ചായിരിക്കണം കൂടാരവും അതിലെ ഉപകരണങ്ങളും നിര്‍മിക്കുന്നത്.
പുറപ്പാട് 25:9
ഞാന്‍ അവരുടെയിടയില്‍ വസിക്കാന്‍ അവര്‍ എനിക്ക് ഒരു വിശുദ്ധകൂടാരം സജ്ജമാക്കണം.
പുറപ്പാട് 25:8
എഫോദും ഉരസ്ത്രാണവും അലങ്കരിക്കാനുള്ള ഗോമേദക വൈ ഡൂര്യ രത്നങ്ങള്‍.
പുറപ്പാട് 25:7