യൂദായിലും അതിലെ നഗരങ്ങളിലും കര്‍ഷകരും ഇടയന്‍മാരും ഒരുമിച്ചു വസിക്കും.
ജറെമിയാ 31:24
ഞാന്‍ അവരെ പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടംമറിക്കാനും ശ്രദ്ധിച്ചതുപോലെ അവരെ പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും ശ്രദ്ധിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ജറെമിയാ 31:28
ഞാന്‍ ഇസ്രായേല്‍ഭവനത്തിലുംയൂദാഭവനത്തിലും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സന്താനപുഷ്ടിയുണ്ടാക്കുന്ന കാലം വരുന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ജറെമിയാ 31:27
ക്ഷീണിതരെ ഞാന്‍ ശക്തിപ്പെടുത്തും; ദുഃഖിതരെ ഞാന്‍ ആശ്വസിപ്പിക്കും.
ജറെമിയാ 31:25
അപ്പോള്‍ ഉന്‍മേഷവാനായി ഞാന്‍ ഉണര്‍ന്നു; എന്‍റെ ഉറക്കം സുഖകരമായിരുന്നു.
ജറെമിയാ 31:26