Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ഉസിയാ തന്‍റെ ഭടന്‍മാര്‍ക്കുവേണ്ടി പരിച, കുന്തം, പടത്തൊപ്പി, പടച്ചട്ട, വില്ല്, കവിണക്കല്ല് എന്നിവ സജ്ജ മാക്കി.
2 ദിനവൃത്താന്തം 26:14
അമ്പും വലിയ കല്ലുകളും പ്രയോഗിക്കുന്നതിനായി ജറുസലെമിലെ ഗോപുരങ്ങളിലും മതിലിന്‍റെ കോണുകളിലും വിദഗ്ധന്‍മാരെക്കൊണ്ട്യന്ത്രങ്ങള്‍ തീര്‍പ്പിച്ചു. ദൈവം അദ്ഭുതകരമാംവിധം സഹായിച്ചതിനാല്‍, അവന്‍ പ്രാബല്യം നേടി. അവന്‍റെ കീര്‍ത്തി...
2 ദിനവൃത്താന്തം 26:15
പ്രാബല്യം നേടിയപ്പോള്‍ അവന്‍ അഹങ്കാരപ്രമത്തനായിത്തീര്‍ന്നു. അത് അവനെ നാശത്തിലേക്കു നയിച്ചു. തന്‍റെ ദൈവമായ കര്‍ത്താവിനോട് അവന്‍ അവിശ്വസ്തത കാണിച്ചു. ധൂപപീഠത്തില്‍ ധൂപം അര്‍പ്പിക്കാന്‍ കര്‍ത്താവിന്‍റെ ആലയത്തില്‍ പ്രവേശിച്ചു.
2 ദിനവൃത്താന്തം 26:16

പഴയ നിയമം

   

സങ്കീര്‍ത്തനങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51  52  53  54  55  56  57  58  59  60  61  62  63  64  65  66  67  68  69  70  71  72  73  74  75  76  77  78  79  80  81  82  83  84  85  86  87  88  89  90  91  92  93  94  95  96  97  98  99  100  101  102  103  104  105  106  107  108  109  110  111  112  113  114  115  116  117  118  119  120  121  122  123  124  125  126  127  128  129  130  131  132  133  134  135  136  137  138  139  140  141  142  143  144  145  146  147  148  149  150     
   

സങ്കീര്‍ത്തനങ്ങള്‍45

രാജകീയ വിവാഹം

1 എന്‍റെ ഹൃദയത്തില്‍ ഉദാത്തമായആശയം തുടിച്ചുനില്‍ക്കുന്നു; ഈ ഗീതം ഞാന്‍ രാജാവിനു സമര്‍പ്പിക്കുന്നു; തയ്യാറായിരിക്കുന്ന എഴുത്തുകാരന്‍റെ തൂലികയ്ക്കു തുല്യമാണ് എന്‍റെ നാവ്.2 നീ മനുഷ്യമക്കളില്‍ ഏറ്റവും സുന്ദരന്‍, നിന്‍റെ അധരങ്ങളില്‍ വചോവിലാസംതുളുമ്പുന്നു; ദൈവം നിന്നെ എന്നേക്കുമായിഅനുഗ്രഹിച്ചിരിക്കുന്നു.3 വീരപുരുഷാ, മഹത്വത്തിന്‍റെയുംതേജസ്സിന്‍റെയുംവാള്‍ അരയില്‍ ധരിക്കുക.4 സത്യത്തിനും നീതിയുടെ സംരക്ഷണത്തിനും വേണ്ടി പ്രതാപത്തോടെ വിജയത്തിലേക്കു മുന്നേറുക. നിന്‍റെ വലത്തുകൈ ഭീതി വിതയ്ക്കട്ടെ!5 രാജശത്രുക്കളുടെ ഹൃദയത്തില്‍ നിന്‍റെ കൂരമ്പുകള്‍ തറച്ചുകയറും; ജനതകള്‍ നിന്‍റെ കീഴില്‍ അമരും.6 നിന്‍റെ ദിവ്യസിംഹാസനംഎന്നേക്കും നിലനില്‍ക്കുന്നു; നിന്‍റെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്.7 നീ നീതിയെ സ്നേഹിക്കുകയുംദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു; ആകയാല്‍ ദൈവം, നിന്‍റെ ദൈവം,നിന്നെ മറ്റുള്ളവരില്‍നിന്നുയര്‍ത്തിആനന്ദത്തിന്‍റെ തൈലംകൊണ്ട്അഭിഷേകംചെയ്തു.8 നിന്‍റെ അങ്കി നറുംപശയുംചന്ദനവും ലവംഗവും കൊണ്ട്സുരഭിലമായിരിക്കുന്നു; ദന്തനിര്‍മിതമായ കൊട്ടാരങ്ങളില്‍നിന്ന്തന്ത്രീനാദം നിന്നെ ആനന്ദിപ്പിക്കുന്നു.9 നിന്‍റെ അന്തഃപുരവനിതകളില്‍രാജകുമാരിമാരുണ്ട്; നിന്‍റെ വലത്തുവശത്ത് ഓഫീര്‍സ്വര്‍ണം അണിഞ്ഞരാജ്ഞി നില്‍ക്കുന്നു.10 മകളേ, കേള്‍ക്കുക, ചെവിചായിച്ചു ശ്രദ്ധിക്കുക; നിന്‍റെ ജനത്തെയുംപിതൃഭവനത്തെയും മറക്കുക.11 അപ്പോള്‍ രാജാവു നിന്‍റെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകും, അവന്‍ നിന്‍റെ നാഥനാണ്,അവനെ വണങ്ങുക.12 ടയിര്‍നിവാസികള്‍ നിന്‍റെ പ്രീതി കാംക്ഷിച്ച് ഉപഹാരങ്ങള്‍ അര്‍പ്പിക്കും.13 ധനികന്‍മാര്‍ എല്ലാവിധ സമ്പത്തുംകാഴ്ചവയ്ക്കും; രാജകുമാരി സ്വര്‍ണക്കസവുടയാടചാര്‍ത്തി അന്തഃപുരത്തില്‍ ഇരിക്കുന്നു.14 വര്‍ണശബളമായ അങ്കിയണിയിച്ച്അവളെ രാജസന്നിധിയിലേക്ക്ആനയിക്കുന്നു; കന്യകമാരായ തോഴിമാര്‍അവള്‍ക്ക് അകമ്പടിസേവിക്കുന്നു.15 ആഹ്ളാദഭരിതരായി അവര്‍രാജകൊട്ടാരത്തില്‍ പ്രവേശിക്കുന്നു.16 നിന്‍റെ പുത്രന്‍മാര്‍ പിതാക്കന്‍മാരുടെസ്ഥാനത്ത് അവരോധിക്കപ്പെടും; ഭൂമിയിലെങ്ങും നീ അവരെഅധിപതികളായി വാഴിക്കും.17 തലമുറതോറും നിന്‍റെ നാമംകീര്‍ത്തിക്കപ്പെടാന്‍ ഞാന്‍ ഇടയാക്കും; ജനതകള്‍ നിന്നെ എന്നേക്കും പ്രകീര്‍ത്തിക്കും.