1 ദൈവമേ, എനിക്കു നീതി നടത്തിത്തരണമേ!
അധര്‍മികള്‍ക്കെതിരേ എനിക്കുവേണ്ടിവാദിക്കണമേ!
വഞ്ചകരും നീതിരഹിതരും ആയവരില്‍നിന്ന് എന്നെ മോചിപ്പിക്കണമേ!2 ദൈവമേ, ഞാന്‍ അഭയംതേടിയിരിക്കുന്നത് അങ്ങയിലാണല്ലോ,
അങ്ങ് എന്നെ പുറന്തള്ളിയതെന്തുകൊണ്ട്?
ശത്രുവിന്‍റെ പീഡനംമൂലംഎനിക്കു വിലപിക്കേണ്ടിവന്നത്എന്തുകൊണ്ട്?3 അങ്ങയുടെ പ്രകാശവും സത്യവും
അയയ്ക്കണമേ! അവ എന്നെ നയിക്കട്ടെ,
അവിടുത്തെ വിശുദ്ധ ഗിരിയിലേക്കുംനിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ.4 അപ്പോള്‍ ഞാന്‍ ദൈവത്തിന്‍റെ ബലിപീഠത്തിങ്കലേക്കു ചെല്ലും,
എന്‍റെ പരമാനന്ദമായദൈവത്തിങ്കലേക്കുതന്നെ;
ദൈവമേ, എന്‍റെ ദൈവമേ, കിന്നരംകൊണ്ട്അങ്ങയെ ഞാന്‍ സ്തുതിക്കും.5 എന്‍റെ ആത്മാവേ,നീ എന്തിനു വിഷാദിക്കുന്നു,നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക.
എന്‍റെ സഹായവും ദൈവവുമായ
അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.
Copyright 2008. P.O.C.Designed and Maintained by Jesus Youth