ഇന്നുള്ളത് പണ്ടേ ഉണ്ടായിരുന്നതാണ്; ഇനി ഉണ്ടാകാനിരിക്കുന്നത് ഉണ്ടായിരുന്നതുതന്നെ. കടന്നുപോയ ഓരോന്നിനെയും ദൈവം യഥാകാലം തിരിച്ചുകൊണ്ടുവരും.
സഭാപ്രസംഗകന്‍ 3:15
ദൈവത്തിന്‍റെ പ്രവൃത്തികളെല്ലാം ശാശ്വതമാണെന്നു ഞാന്‍ അറിയുന്നു; അതിനോട് എന്തെങ്കിലും കൂട്ടാനോ അതില്‍നിന്ന് എന്തെങ്കിലും കുറയ്ക്കാനോ സാധ്യമല്ല; ദൈവം അപ്രകാരം ചെയ്തിരിക്കുന്നത് മനുഷ്യര്‍ തന്നെ ഭയപ്പെടുന്നതിനാണ്.
സഭാപ്രസംഗകന്‍ 3:14
എല്ലാ മനുഷ്യരും ഭക്ഷിക്കുകയും പാനം ചെയ്യുകയും അധ്വാനഫലം ആസ്വദിക്കുകയും ചെയ്യുകയെന്നത് ദൈവത്തിന്‍റെ ദാനമാണെന്നും ഞാന്‍ അറിയുന്നു.
സഭാപ്രസംഗകന്‍ 3:13