നിങ്ങളുടെ മുന്‍പില്‍ നിന്നു ഞാന്‍ നീക്കിക്കളയുന്ന ജനതയുടെ മാര്‍ഗങ്ങള്‍ നിങ്ങള്‍ പിന്തുടരരുത്. എന്തെന്നാല്‍, ഇപ്രകാരമെല്ലാം ചെയ്തതിനാല്‍ ഞാനവരെ വെറുക്കുന്നു.
ലേവ്യര്‍ 20:23
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി തരാന്‍ പോകുന്ന, തേനും പാലും ഒഴുകുന്ന, അവരുടെ ദേശം നിങ്ങള്‍ സ്വന്തമാക്കും. നിങ്ങളെ മറ്റു ജനതകളില്‍നിന്നു വേര്‍തിരിച്ച നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഞാനാണ്.
ലേവ്യര്‍ 20:24
പിതൃവ്യന്‍റെ ഭാര്യയുമായി ശയിക്കുന്നവന്‍ പിതാവിന്‍റെ നഗ്നത അനാവൃതമാക്കുന്നു. അവരുടെ പാപം അവര്‍ വഹിക്കണം. അവര്‍ മക്കളില്ലാതെ മരിക്കണം.
ലേവ്യര്‍ 20:20
സഹോദരഭാര്യയെ പരിഗ്രഹിക്കുന്നത് അവിശുദ്ധമാണ്. അവന്‍ തന്‍റെ സഹോദരന്‍റെ തന്നെ നഗ്നതയാണ് അനാവൃതമാക്കുന്നത്. അവര്‍ക്കു സന്താനങ്ങള്‍ ഉണ്ടാകരുത്.
ലേവ്യര്‍ 20:21
നിങ്ങള്‍ക്കു വസിക്കുവാനായി ഞാന്‍ നിങ്ങളെ എങ്ങോട്ടു നയിക്കുന്നോ ആ ദേശം നിങ്ങളെ തിരസ്കരിക്കാതിരിക്കാന്‍ നിങ്ങള്‍ എന്‍റെ നിയമങ്ങളും കല്‍പനകളും അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍.
ലേവ്യര്‍ 20:22