കര്‍ത്താവ് എന്നേക്കും വാഴുന്നു; സീയോനേ, നിന്‍റെ ദൈവം തലമുറകളോളം വാഴും;
കര്‍ത്താവിനെ സ്തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 146:10
കര്‍ത്താവിനെ സ്തുതിക്കുവിന്‍;
നമ്മുടെ ദൈവത്തിനുസ്തുതിപാടുന്നത് എത്ര ഉചിതം!
കാരുണ്യവാനായ അവിടുത്തേക്കുസ്തുതിപാടുന്നത് ഉചിതം തന്നെ.
സങ്കീര്‍ത്തനങ്ങള്‍ 147:1
കര്‍ത്താവു ജറുസലെമിനെ പണിതുയര്‍ത്തുന്നു;
ഇസ്രായേലില്‍നിന്നു ചിതറിപ്പോയവരെഅവിടുന്ന് ഒരുമിച്ചുകൂട്ടുന്നു.
സങ്കീര്‍ത്തനങ്ങള്‍ 147:2
അവിടുന്നു ഹൃദയം തകര്‍ന്നവരെസൗഖ്യപ്പെടുത്തുകയും അവരുടെമുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു.
സങ്കീര്‍ത്തനങ്ങള്‍ 147:3
അവിടുന്നു നക്ഷത്രങ്ങളുടെഎണ്ണം നിശ്ചയിക്കുന്നു;അവയോരോന്നിനും പേരിടുന്നു.
സങ്കീര്‍ത്തനങ്ങള്‍ 147:4